കോടയം: വാഴൂർ ഗ്രാമപഞ്ചായത്ത് കേരളത്തിൽ ആദ്യമായി സംഘടിപ്പിച്ച ദ്വിദിന പരിസ്ഥിതി മഹോത്സവത്തിന്റെ ഭാഗമായി നടന്ന പരിസ്ഥിതി ചലച്ചിത്രമേളയിൽ ആർ.കെ. അയ്മനത്തിന്റെ ഡോക്യുമെന്ററിക്ക് ആദരം.
കുമരകത്തെ ജലാശയങ്ങളിൽ നിന്ന് പ്ലാസ്റ്റിക് കുപ്പികൾ ശേഖരിച്ച് പരിസ്ഥിതി സംരക്ഷണത്തിൽ മാതൃകയാകുന്ന രാജപ്പൻ ചേട്ടന്റെ ജീവിതം ആസ്പദമാക്കി തിരക്കഥാകൃത്തായ ആർ.കെ. അയ്മനം (രാധാകൃഷ്ണൻ അയ്മനം) ഒരുക്കിയ ഡോക്യുമെന്ററി പ്രദർശിപ്പിച്ചു. പ്രേക്ഷകരുടെ ഏറെ ശ്രദ്ധയാകർഷിച്ച
ഡോക്യുമെന്ററിക്ക് വാഴൂർ ഗ്രാമപഞ്ചായത്ത് നൽകിയ ആദരം ഏറെ സന്തോഷവും പ്രചോദനവും നൽകുന്നതായി ആർ.കെ. അയ്മനം പ്രതികരിച്ചു.
പരിസ്ഥിതി സംരക്ഷണ സന്ദേശം ജനങ്ങളിലേക്കെത്തിക്കുന്ന ഇത്തരം അംഗീകാരങ്ങൾ കൂടുതൽ സാമൂഹിക പ്രസക്തിയുള്ള സൃഷ്ടികൾ ഒരുക്കാൻ പ്രചോദനമാകുമെന്നും അദ്ദേഹം പറഞ്ഞു.
തിരക്കഥാകൃത്തും ഡോക്യുമെന്ററി സംവിധായകനുമായ ആർ.കെ. അയ്മനത്തിന് ലഭിച്ച ഈ അംഗീകാരം അയ്മനത്തിനും അഭിമാനകരമായ നേട്ടമാണ്.






