പന്തളം: ഗുജറാത്തിൽ നിന്ന് പദയാത്രയായി കന്യാകുമാരി മുതൽ കാശ്മീർ വരെ സഞ്ചരിക്കുന്ന സംഘത്തിലെ സ്വാമി സ്ത്രീയോട് മോശമായി പെരുമാറിയതിന് അറസ്റ്റിലായി.
മുംബൈ താനെ സ്വദേശി ആദം പുരെ ഗുരുനാഥ് സോപാൻ (23) ആണ് പിടിയിലായത്.
ഒരു കാളവണ്ടിയിൽ പദയാത്രയെ അനുഗമിക്കുന്ന സംഘത്തിലെ അംഗമായ ഇയാൾ
പുസ്തകങ്ങളും മറ്റും വിൽക്കുന്നതിനായി പന്തളത്ത് കടകൾ തോറും കയറിയിറങ്ങുകയായിരുന്നു.
ഒരു സ്ത്രീ മാത്രമുള്ള കടയിൽ കയറിയ ഇയാൾ നഗ്നതാ പ്രദർശനം നടത്തുകയും ലൈംഗിക ഉദ്ദേശത്തോടെ സ്ത്രീയുടെ ശരീരത്തിൽ സ്പർശിക്കുകയും ചെയ്തു.
ഇവർ ബഹളം വച്ചതോടെ നാട്ടുകാർ സ്വാമിയെ തടഞ്ഞുവയ്ക്കുകയും പന്തളം പൊലീസ് എത്തി കസ്റ്റഡിയിൽ എടുക്കുകയുമായിരുന്നു.
മെഡിക്കൽ പരിശോധനയ്ക്ക് ശേഷം അടൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.






