കോട്ടയം: പള്ളം ബ്ലോക്ക് പഞ്ചായത്തിന്റെ കേരളോത്സവത്തിന് തുടക്കം.
നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതാകുമാരി സലിമോൻ അധ്യക്ഷത വഹിച്ചു.
വൈസ് പ്രസിഡന്റ് മിഥുൻ ജി. തോമസ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജിനു കെ. പോൾ, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ലിസമ്മ ബേബി എന്നിവർ പ്രസംഗിച്ചു.
കായിക മത്സരങ്ങൾ ഗിരിദീപം ബഥനി സെന്റർ സ്കൂളിൽ ഗിരിദീപം ഇൻസ്റ്റിറ്റിയൂഷൻ ഡയറക്ടർ ഫാ. മാത്യു എബ്രഹാം മോഡിയിൽ ഉദ്ഘാടനം ചെയ്തു. കേരളോത്സവം
നാളെ (നവംബർ 29, ഞായർ) വൈകിട്ട് നാലിന് സമാപിക്കും.






