പാലാ: പാലാ റിവർവ്യൂ റോഡിൽ ആർ.വി. പാർക്കിന് മുൻഭാഗത്തുള്ള ഓടയ്ക്ക് മുകളിൽ കോൺക്രീറ്റ് സ്ലാബ് സ്ഥാപിച്ചിട്ടില്ല. ഇതുമൂലം കാൽനടയാത്രക്കാർക്കും വാഹനയാത്രികർക്കും അപകടഭീഷണിയുണ്ട്.
ഓടയുടെ മുകളിൽ സ്ലാബ് ഇല്ലാത്തതിനാൽ അശ്രദ്ധമായി ആളുകൾ ഓടയിലേക്ക് വീഴാനുള്ള സാധ്യതയുണ്ട്. പ്രധാനമായും രാത്രിയിലും മഴക്കാലത്തും അപകടസാധ്യത കൂടുതൽ രൂക്ഷമാകുന്നു.
കഴിഞ്ഞ ശനിയാഴ്ച രാത്രി ബൈക്കിൽ യാത്രചെയ്തിരുന്ന യുവാവിന് ഓടയിൽ വീണ് പരിക്കേറ്റിരുന്നു. ഇനിയും അപകടങ്ങൾ ഉണ്ടാകുന്നതിനുമുമ്പ് ഓടയുടെ മുകളിൽ കോൺക്രീറ്റ് സ്ലാബ് സ്ഥാപിച്ച് സുരക്ഷ ഉറപ്പാക്കാൻ ബന്ധപ്പെട്ട അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.






