പാലക്കാട് : കേരളം നടുങ്ങിയ നെന്മാറഇരട്ടക്കൊലപാതകത്തില് പ്രതി ചെന്താമരയെ വധശിക്ഷയ്ക്ക് കോടതി വിധിച്ചത് ഇയാള്‍ സമൂഹത്തിന് തന്നെ ഭീഷണിയായി കണ്ട്.
പ്രതിക്ക് കുറ്റബോധത്തിന്റെ അംശം പോലുമില്ലെന്നാണ് വിധി പ്രസ്താവത്തില്‍ ജഡ്ജി വ്യക്തമാക്കിയത്. പ്രതിക്ക് പശ്ചാത്താപമില്ലെന്നും കുറ്റം ആവര്‍ത്തിക്കാന്‍ സാധ്യതയുണ്ടെന്നും വിധിപ്പകര്‍പ്പിലുണ്ട്.
പ്രതി സമൂഹത്തിന് ആകെ ഭീഷണിയാണെന്നും പരോള്‍ ലഭിച്ചാല്‍ കൊല്ലപ്പെട്ട ബന്ധുക്കളുടെയും സാക്ഷികളുടെയും സുരക്ഷ ഉറപ്പാക്കണമെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്.
അവസാനഘട്ടത്തില്‍ പ്രതി കാണിച്ച കുറ്റബോധത്തെയും കോടതി തള്ളി.
ഈ കുറ്റബോധം വെറും മുതലക്കണ്ണീരാണെന്നും വിധിന്യായത്തിലുണ്ട്. പാലക്കാട് അഡീഷണല്‍ സെഷന്‍സ് കോടതിയാണ് പ്രതിക്ക് പരമാവധി ശിക്ഷ തന്നെ നല്കി വിധി പുറപ്പെടുവിച്ചത്.
അത്യപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസെന്ന് നിരീക്ഷിച്ച കോടതി, മുന്‍കാലങ്ങളിലെ വിവിധ കേസുകളുടെ റഫറന്‍സുകള്‍ വിശദമായി പരിശോധിച്ച ശേഷമാണ് വിധി പ്രഖ്യാപിച്ചത്.
'പ്രതിക്ക് പരോള്‍ ലഭിച്ചാല്‍ കൊല്ലപ്പെട്ട ബന്ധുക്കളുടെയും സാക്ഷികളുടേയും സുരക്ഷ ഉറപ്പുവരുത്തണം. തടഞ്ഞുവെച്ച കുറ്റത്തിന് 5000 രൂപ പിഴയും ഒരു മാസം തടവും നല്‍കണം.
പിഴയൊടുക്കിയില്ലെങ്കില്‍ 10 ദിവസം അധികതടവ് കൂടി ശിക്ഷ അനുഭവിക്കേണ്ടിവരും. പ്രതിക്ക് യാതൊരുവിധ പശ്ചാത്താപവും ഇല്ല.
തന്റെ പ്രവൃത്തിയെ ന്യായീകരിക്കുന്ന നിലപാട് തുടരുകയാണ് ചെയ്യുന്നത്.
ഒരു കവിളില്‍ അടിച്ചാല്‍ മറ്റേ കവിളില്‍ അടിക്കുമെന്ന തരത്തിലാണ് പ്രതികരണങ്ങള്‍.
മനംമാറ്റത്തിന് യാതൊരു സാധ്യതയും കാണുന്നില്ല.' കോടതിയുടെ വിധിപ്പകര്‍പ്പില്‍ പറയുന്നു.
സമൂഹത്തിനാകെ ഭീഷണിയായ പ്രതി കുറ്റം ആവര്‍ത്തിക്കാന്‍ സാധ്യതയുണ്ടെന്ന് നിരീക്ഷിച്ച കോടതി,
അവസാനഘട്ടത്തില്‍ കാണിച്ച കുറ്റബോധം മുതലക്കണ്ണീരാണെന്നും വിധിന്യായത്തില്‍ പറഞ്ഞു. മുന്‍കാല ക്രിമിനല്‍
പശ്ചാത്തലമൊക്കെ പരിഗണിച്ച്, അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസ് ആയിട്ടാണ് കോടതി വിധി പുറപ്പെടുവിച്ചിരിക്കുന്നത്.






