പാലാ :കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ജില്ലാ പരിധിയില്‍ വൈദ്യുതി സംബന്ധമായി സംഭവിച്ചേക്കാവുന്ന നാശനഷ്ടങ്ങളും തകരാറുകളും പരിഹരിക്കുന്നതിന് പാലാ വൈദ്യുത ഭവനില്‍ കണ്ട്രോള് റൂം പ്രവര്‍ത്തനം ആരംഭിച്ചു.
വൈദ്യുത സംബന്ധമായ അപകടങ്ങളോ അപകട സാധ്യതകളോ ശ്രദ്ധയില്‍പ്പെട്ടാല്‍ വിവരം പൊതുജനങ്ങള്‍ക്ക് 1912, 9496001912 എന്നീ ടോള്‍ ഫ്രീ നമ്പറുകൾ മുഖേന കേന്ദ്രീകൃത കണ്ട്രോള് റൂമിലേക്ക് വിവരം അറിയിക്കാം.
കൂടാതെ പാലാ, പൊന്‍കുന്നം വൈദ്യുതി ഡിവിഷന് പരിധിയിലുള്ള പരാതികള്‍, അപകടങ്ങള്‍ 9496008230, 9496018397 എന്ന നമ്പറിലേക്കും 9496018397 എന്ന വാട്ട് ആപ്പ് നമ്പര്‍ മുഖേനയും നല്‍കാം. വൈദ്യുതി തകരാറുകള്‍ സംബന്ധിച്ച പരാതികള്‍ അതത് സെക്ഷന്‍ ഓഫീസില്‍ ഫോണ്‍ മുഖേനയും അറിയിക്കാം.






