ചങ്ങനാശേരി: പായിപ്പാട് പഞ്ചായത്ത് കേരളോത്സവത്തിൽ സൗഹൃദ റസിഡൻസ് വെൽഫെയർ അസോസിയേഷന്റെ സ്പോർട്സ് ക്ലബ് ടീം റണ്ണേഴ്സ് അപ്പ് കിരീടം നേടി.
പ്രീക്വാർട്ടറിൽ 1-0നും രണ്ടാം പ്രീ ക്വാർട്ടർ മത്സരത്തിൽ 5-4 നും സെമിഫൈനലിൽ 7-6 നു സ്കോർ ചെയ്ത ടീം ഫൈനൽ മത്സരത്തിൽ 2-0 നാണ് പരാജയപ്പെട്ടത്.





