കോട്ടയം: കേന്ദ്ര കാലാവസ്ഥാധിഷ്ഠിത വിള ഇൻഷ്വറൻസ് പദ്ധതിയില്‍ രജിസ്ട്രർ ചെയ്യാനുള്ള തീയതി ജൂലൈ 31 വരെ നീട്ടി.
ജൂണ്‍ 1 മുതല്‍ 30 വരെയായിരുന്നു രജിസ്ടേഷൻ കാലാവധി. വിജ്ഞാപനം ഇറങ്ങാൻ വൈകിയതോടെ ഒരു മാസം മുമ്പ് തുറക്കേണ്ട പോർട്ടല്‍ ജൂലായ് ആറിനാണ് തുറന്നത്.
സാങ്കേതിക തടസം കാരണം ഒമ്പതിനാണ് രജിസ്ടേഷൻ ആരംഭിച്ചത്. 15ന് രജിസ്ടേഷൻ അവസാനിപ്പിക്കാനായിരുന്നു കേന്ദ്രസർക്കാർ നിർദ്ദേശം. പോർട്ടല്‍ തുറക്കാൻ വൈകിയതിനാല്‍ ഭൂരിഭാഗം നെല്‍കർഷകർക്കും രജിസ്ട്രേഷൻ നടത്താനായില്ല.
വിഷയത്തില്‍ സംസ്ഥാന സർക്കാരിന്റെ ശക്തമായ ഇടപെടലുമുണ്ടായി. തുടർന്ന് രജിസ്ട്രേഷൻ തീയതി കേന്ദ്രസർക്കാർ നീട്ടുകയായിരുന്നു.






