ചങ്ങനാശ്ശേരി: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ ചങ്ങനാശ്ശേരി പാലാത്ര ബൈപാസിന് സമീപത്തുനിന്ന് ഹൈബ്രിഡ് ഇനത്തിൽപ്പെട്ട കഞ്ചാവുമായി യുവാവ് പിടിയിൽ. കറുകച്ചാൽ കൂത്രപ്പള്ളി സ്വദേശിയായ സാം ഷാജി (28) ആണ് പിടിയിലായത്.
ചങ്ങനാശ്ശേരി പോലീസും ജില്ലാ പോലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്ക്വാഡും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇയാളിൽ നിന്ന് 10 ഗ്രാം ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയത്.
കോട്ടയം ജില്ലാ പോലീസ് മേധാവി സാബു മാത്യു ഐപിഎസ്ന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ചങ്ങനാശ്ശേരി ഡിവൈഎസ്പി അഷാദിന്റെ നിർദേശപ്രകാരം ചങ്ങനാശ്ശേരി എസ്എച്ച്ഒ അനിൽ ജോർജിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘവും ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.






