കോട്ടയം: എൽ ഐ സി. കോട്ടയം ബ്രാഞ്ച് ഒന്നിലെ ഏജന്റുന്മാരും കൂടുംബാംഗങ്ങളും ഒത്തുചേർന്ന് ഏജന്റ്സഫെഡറേഷന്റെ ആഭിമുഖ്യത്തിൽ ഓണാഘോഷവും കുടുംബ സംഗമവും നടത്തി.
കോട്ടയം നാഗമ്പടം ലയൺസ് ക്ലബ്ബ് ഹാളിൽ നടന്ന പരുപാടി സിനി ആർട്ടിസ്റ്റ് പരസ്പരം പ്രദീപ് ഉദ്ഘാടനം ചെയ്തു.
ബ്രാഞ്ച് കൗൺസിൽ പ്രസിഡന്റ് ദയി ടി. എബ്രഹത്തിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിന് പ്രോഗ്രാം കൺവീനർ റജിമോൻ ജേക്കബ് സ്വാഗതം ആശംസിച്ചു.
എൽ ഐ സി ബ്രാഞ്ച് മാനേജരന്മാരായ അൻജു വിനയൻ സി.പി വേണു വി. വിശാഖ് എന്നിവർ ആശംസകൾ നേർന്നു. വിഭവ സമൃദ്ധമായ ഓണസദ്യയോടെ പരിപാടി സമംഗളം പര്യവസാനിച്ചു.






