കോട്ടയം: കാഴ്ച പരിമിതിയുള്ള കുട്ടികൾ പഠിക്കുന്ന കേരളത്തിലെ ഏക ഹൈസ്കൂൾ ആയ ഒളശ്ശ ഗവൺമെന്റ് ഹൈസ്കൂളിൽ ഫ്രാൻസിസ് ജോർജ് എം.പി.യുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് സ്പർശ അനുഭവ പാർക്ക് നിർമ്മിക്കുന്നതുമായി ബന്ധപ്പെട്ട യോഗത്തിൽ ഫ്രാൻസിസ് ജോർജ് എം.പി അദ്ധ്യക്ഷത വഹിച്ചു.
40 ശതമാനത്തിന് മുകളിൽ പരിമിതി ഉള്ളവർ മാത്രം പഠിക്കുന്ന സ്കൂൾ എന്ന നിലയിൽ ദൃശ്യമായ പഠനോപകരണങ്ങൾ ഉപയോഗിക്കുന്നത് അസാധ്യമായ കാര്യമാണ്. ഇങ്ങനെയുള്ള കുട്ടികൾക്ക് ശ്രവ്യ - സ്പർശ - ഗന്ധ- രുചി അനുഭവങ്ങൾ പ്രദാനം ചെയ്യുന്ന പാർക്കാണ് ഇവിടെ നിർമ്മിക്കുന്നത്.
ഇന്ത്യയിൽ മറ്റൊരിടത്തും ഇത്തരത്തിലുള്ള പാർക്ക് ഇല്ല.
പാഠ്യ വിഷയങ്ങളുമായി ബന്ധപ്പെട്ട ആശയ രൂപീകരണത്തിനും അനുഭവവേദ്യമായ പഠനത്തിനും ഈ പാർക്ക് സഹായകരമാകുമെന്ന് ഫ്രാൻസിസ് ജോർജ് പറഞ്ഞു.
ഗണിത ശാസ്ത്രത്തിന്റെ അടിസ്ഥാന ബ്രാഞ്ചുകളായ ജോ മെട്രി, ആൾജിബ്ര,അരി ത്തമെറ്റിക്,ട്രിഗ്നോ മെട്രി, സ്റ്റാറ്റിസ്റ്റിക്സ് എന്നിവ അടിസ്ഥാനമാക്കി ഒന്നു മുതൽ പത്ത് വരെയുളള പാഠപുസ്തകങ്ങളിലെ ആശയങ്ങളും ഇന്ത്യയുടെയും കേരളത്തിന്റെയും ഭൂപടങ്ങളും പാർക്കിന്റെ മതിലുകളിൽ എഴുന്ന് നിൽക്കുന്ന നിലയിൽ ചിത്രീകരിക്കും.
പ്രധാന ആശയങ്ങൾ സമവാക്യങ്ങൾ എന്നിവ അലുമിനിയം ഷീറ്റിൽ ബ്രെയിൻ ലിപിയിൽ എഴുതി സ്ഥാപിക്കും.
വിവിധ മൃഗങ്ങളുടെയും പക്ഷികളുടെയും രൂപങ്ങളും പ്രത്യേകമായി സജ്ജീകരിക്കും.
ചെലവ് കുറഞ്ഞതും ന്യൂതനവും വ്യത്യസ്തവും ആയ ആശയങ്ങൾ ഉൾകൊള്ളുന്നതുമായ പാർക്കാണ് സ്ഥാപിക്കുന്നതെന്ന് ഫ്രാൻസിസ് ജോർജ്എം.പി പറഞ്ഞു.
ഏറ്റുമാനൂർ ബി.ഡി.ഒ.സീന.വി,അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ അരുൺ, എഞ്ചിനീയർമാരായഷോബക് തോമസ്,സുനിൽ ജോസഫ് , സാബു,കുര്യൻ, ഹെഡ് മാസ്റ്റർ കുര്യൻ ഇ.ജെ, അദ്ധ്യാപ കരായ ശ്രീലതകുമാരി, മേഴ്സി ജോസ്,ബിബിൻ പി , അഖിൽ സി.പി. സീനാ എം.എസ്, അരവിന്ദ്, ഹരിപ്രിയ എന്നിവർ യോഗത്തിൽ സംബന്ധിച്ചു.





