കൊല്ലം: അഞ്ചലില്‍ സ്ത്രീയെ അശ്ലീലം പറയുകയും ആക്രമിക്കാന്‍ ശ്രമിക്കുകയും ചെയ്ത കേസില്‍ പ്രതിയായ 'നിക്കര്‍ ബിനു' എന്ന ബിനുവിനെ അഞ്ചല്‍ പൊലീസ് അറസ്റ്റ് ചെയ്തു.
അഞ്ചല്‍ ഇടയം സ്വദേശിയായ ബിനുവിനെ 2025ല്‍ കാപ്പ നിയമപ്രകാരം നാടുകടത്തിയിരുന്നു. എന്നാല്‍ ഈ വിലക്ക് ലംഘിച്ച് ഇയാള്‍ വീണ്ടും ജില്ലയില്‍ പ്രവേശിക്കുകയും വിവിധ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുകയുമായിരുന്നു.
അഞ്ചല്‍ ഇടയത്തെ ലൈബ്രറിയില്‍ ആക്രമണം നടത്തിയ കേസിലും ഇയാള്‍ പ്രതിയാണ്. ഇടയം സ്വദേശിയായ ഒരു സ്ത്രീ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് ഇപ്പോള്‍ ബിനുവിനെ അറസ്റ്റ് ചെയ്തത്.
തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോകാനായി പൊലീസ് സ്റ്റേഷനില്‍ നിന്നും പുറത്തേക്ക് ഇറക്കുന്നതിനിടെ, ദൃശ്യം പകര്‍ത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ ബിനു നഗ്നതാ പ്രദര്‍ശനം നടത്താന്‍ ശ്രമിക്കുകയും അസഭ്യം പറയുകയും ചെയ്തു.
തുടര്‍ന്ന് പ്രതിയെ പൊലീസ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.






