വെല്ലിംഗ്ടണ്‍:ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയിലെ മൂന്നാം മത്സരത്തിൽ 8 വിക്കറ്റിന്റെ ആധികാരിക ജയവുമായി ടി20 പരമ്പര സ്വന്തമാക്കി ഇന്ത്യ.
ആദ്യം ബാറ്റ് ചെയ്ത് ന്യൂസിലന്‍ഡ് ഉയര്‍ത്തിയ 199 റണ്‍സിന്റെ വിജയലക്ഷ്യം അഭിഷേക് ശര്‍മയുടെ റെക്കോര്‍ഡ് സെഞ്ചുറിയുടെ(38 പന്തില്‍ 113) യും
വൈഭസ് സൂര്യവംശിയുടെ വെടിക്കെട്ട് ബാറ്റിംഗിന്റെയും(19 പന്തില്‍ 45) കരുത്തില്‍ 6.4 ഓവര്‍ ബാക്കിനിര്‍ത്തി നാല് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ മറികടന്നു.
15 പന്തില്‍ അര്‍ധസെഞ്ചുറി തികച്ച അഭിഷേക് 35 പന്തില്‍ സെഞ്ചുറിയിലെത്തി.
11 സിക്സും 9 ഫോറും അടങ്ങുന്നതാണ് അഭിഷേകിന്റെ വെടിക്കെട്ട് സെഞ്ചുറി.
അഭിഷേകിനൊപ്പം പവര്‍ പ്ലേയില്‍ തകര്‍ത്തടിച്ച വൈഭവ് 19 പന്തില്‍ നാല് സിക്സും നാല് ഫോറും അടക്കമാണ് 45 റണ്‍സെടുത്തത്.
മലയാളി താരം സഞ്ജു സാംസണും(13 പന്തില്‍ 18) ക്യാപ്റ്റൻ ശ്രേയസ് അയ്യരും(10 പന്തില്‍ 5)
വിജയത്തിനരികെ വീണെങ്കിലും നമൻ ധിറും(4*) തിലക് വര്‍മയും(1*) ചേര്‍ന്ന് ഇന്ത്യയെ വിജയവര കടത്തി.
ജയത്തോടെ അഞ്ച് മത്സര ടി20 പരമ്പര ഇന്ത്യ 3-0ന് സ്വന്തമാക്കി.
പരമ്പരയിലെ നാലാം മത്സരം വെള്ളിയാഴ്ച ഓക്ലന്ഡില് നടക്കും.
സ്കോര്‍ ന്യൂസിലന്‍ഡ് 20 ഓവറില്‍ 198-3, ഇന്ത്യ 13.2 ഓവറില്‍ 199-4






