കൊച്ചി: നേപ്പാളിലെ മിന്നല്‍ പ്രളയത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട 31 അംഗ മലയാളി സംഘം നാട്ടിലെത്തി.
കൊച്ചിയില്‍ നിന്നുള്ള ട്രാവല്‍ പാക്കേജില്‍ നേപ്പാളിലേക്ക് പോയ യാത്രക്കാരാണ് ഇന്ന് പുലർച്ചെ സുരക്ഷിതരായി നെടുമ്പാശ്ശേരില്‍ എത്തിയത്.
ദുരന്തം നേരില്‍ കണ്ടതിന്റെ നടുക്കത്തിലും, ഭാഗ്യം കൊണ്ട് മാത്രം രക്ഷപ്പെട്ടത്തിന്റെ ആശ്വാസത്തിലാണ് ഇവർ. കണ്ണൂർ സ്വദേശികളുടെ സംഘവും ഇന്ന് ഉച്ചയോടെ നാട്ടില്‍ എത്തും. നേപ്പാളിലെ മിന്നല്‍ പ്രളയ ദുരന്തത്തില്‍ രക്ഷാപ്രവർത്തനം അഞ്ചാം നാളില്‍.
കാണാതായ രണ്ടായിരത്തി അഞ്ഞൂറോളം പേർക്കായി ഇന്നും തെരച്ചില്‍. 7 മലയാളികളടക്കം 287 ഇന്ത്യക്കാരെ ഇനിയും കണ്ടെത്താനായില്ല.






