കൊച്ചി: നെടുമ്പാശേരിയിൽ 15 ലക്ഷത്തിന്റെ 50 ഗ്രാം ഹെറോയിനുമായി ആസാം സ്വദേശിയെ പിടികൂടി പോലീസ്.
ആസാം നൗഗാവ് സ്വദേശി ഇജാജുൽ ഹഖ്(29)നെയാണ് ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘവും നെടുമ്പാശേരി പോലീസും ചേർന്ന് പിടികൂടിയത്.
ആസാമിൽ നിന്ന് ട്രെയിൻ മാർഗം തൃശൂരിൽ എത്തി അവിടെനിന്ന് കാർ മാർഗം പിരാരൂരിൽ എത്തി മുറിയിലേക്ക് പോകുന്ന വഴി അന്വേഷണ സംഘം പിടികൂടിയായിരുന്നു.
ട്രോളി ബാഗിൽ വസ്ത്രങ്ങൾക്കിടയിൽ അഞ്ച് സോപ്പ് പെട്ടികളിലാക്കിയാണ് ഹെറോയിൻ സൂക്ഷിച്ചിരുന്നത്.
രഹസ്യവിവരത്തെ തുടർന്ന് കുറച്ച് നാളുകളായി ഇയാൾ അന്വേഷണ സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു.
പിടികൂടിയ മയക്കുമരുന്നിന് 15 ലക്ഷം രൂപ വിലയുണ്ട്.
മയക്ക് മരുന്ന് വില്പന നടത്തി പിറ്റേന്ന് തന്നെ വിമാനത്തിൽ ആസാമിലേയ്ക്ക് മടങ്ങി പോകുന്നതായിരുന്നു ഇയാളുടെ രീതി.






