കൊച്ചി: എറണാകുളം കോതമംഗലത്ത് ഭാര്യയെ വയോധികൻ കുത്തിക്കൊന്നു. ഹാപ്പി നഗറിലാണ് സംഭവം. കുഞ്ഞമ്മ (61) ആണ് കൊല്ലപ്പെട്ടത്. സംഭത്തില്‍ ഭർത്താവ് കുര്യാക്കോസിനെ (65) പൊലീസ് കസ്റ്റഡിയിലെടുത്തു.
ഇന്ന് പുലർച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം. വീട്ടില്‍ മറ്റാരുമില്ലാതിരുന്ന സമയത്താണ് കൊല നടന്നത്.
ഭാര്യയെ കൊലപ്പെടുത്തിയതിനുശേഷം കുര്യാക്കോസ് തന്നെ വിദേശത്തുള്ള മകനെ വിവരമറിയിക്കുകയായിരുന്നു. ശസ്ത്രക്രിയയ്ക്കുശേഷം കുര്യാക്കോസ് വീട്ടില്‍ വിശ്രമത്തിലായിരുന്നു.






