തൃശ്ശൂർ: കോടന്നൂരിൽ യുവതിക്ക് കുത്തേറ്റു. പള്ളിപ്പുറം സ്വദേശിനി വൈഷ്ണവിക്കാണ് കുത്തേറ്റത്.
കടയിൽ സാധനങ്ങൾ വാങ്ങാനെത്തിയപ്പോഴാണ് യുവാവ് ആക്രമിച്ചതെന്നാണ് വിവരം.
നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ കോടന്നൂർ സ്വദേശി അശ്വിനാണ് യുവതിയെ കുത്തിയതെന്നാണ് വിവരം.
സംഭവത്തിന് പിന്നാലെ പ്രതി ഓടി രക്ഷപ്പെട്ടു.
വൈഷ്ണവിക്കൊപ്പമുണ്ടായിരുന്ന യുവാവിനും കുത്തേറ്റിട്ടുണ്ട്.
ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചതായാണ് വിവരം. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.






