മുണ്ടക്കയം: വള്ളിയാങ്കാവ് ദേവീക്ഷേത്രത്തിലെ ഈ വർഷത്തെ അവസാന ഗുരുതി മഹാഗുരുതി ചടങ്ങ് ഇന്ന് (നവംബർ 16) രാത്രി 8.30ന് നടക്കും.
മഹാഗുരുതി ചടങ്ങോടെ ഈ വർഷത്തെ ഗുരുതി വഴിപാടുകൾക്ക് സമാപനമാകും.
ശബരിമല മണ്ഡല-മകരവിളക്ക് തീർത്ഥാടനകാലം ആരംഭിക്കുന്ന സാഹചര്യത്തിൽ ഇനി ക്ഷേത്രത്തിൽ ഗുരുതി ചടങ്ങുകൾ ഉണ്ടായിരിക്കുന്നതല്ല.
ശബരിമല മണ്ഡലകാലം അവസാനിച്ചതിന് ശേഷമായിരിക്കും ഗുരുതി ചടങ്ങുകൾ പുനരാരംഭിക്കുക.
ഇക്കാര്യം ക്ഷേത്ര അഡ്മിനിസ്ട്രേറ്റീവ് ഓഫീസ് അറിയിച്ചു.
അതേസമയം, ക്ഷേത്രത്തിലെ പതിവ് പൂജകളും മറ്റ് വഴിപാടുകളും തടസ്സമില്ലാതെ സാധാരണ നിലയിൽ തുടരും.
ഗുരുതി ചടങ്ങുകൾക്ക് താൽക്കാലികമായി സമാപനമാകുന്നുവെങ്കിലും
ഭക്തജനങ്ങൾക്ക് പതിവുപോലെ ക്ഷേത്രദർശനം നടത്തുന്നതിനും വഴിപാടുകൾ സമർപ്പിക്കുന്നതിനും സൗകര്യമുണ്ടായിരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.






