മുണ്ടക്കയം: വ്യാപാര മേഖലയെ പ്രതിസന്ധിയിലാക്കുന്ന ഡിജിറ്റൽ പേയ്മെന്റ് യുപിഐക്ക് ഫീസുകൾ ഏർപ്പെടുത്തിയ
കേന്ദ്ര സർക്കാർ തീരുമാനത്തിനെതിരെ കേരള സംസ്ഥാന വ്യാപാരി വ്യവസായ സമിതി മുണ്ടക്കയത്ത് പ്രതിഷേധ ധർണ്ണ നടത്തി.
മുണ്ടക്കയം ബസ് സ്റ്റാൻഡ് പരിസരത്തു നടത്തിയ പ്രതിഷേധ ധർണ്ണ സി ഐ ടി യൂ ജില്ലാ ട്രഷറർ കെ. രാജേഷ് ഉദ്ഘാടനം ചെയ്തു.
വ്യാപാരിസമിതി ജില്ലാ എക്സിക്യൂട്ടീവ് മെമ്പറും ഏരിയ പ്രസിഡണ്ടുമായ സിവി അനിൽകുമാർ,
ഏരിയ സെക്രട്ടറി പികെ ഷൈൻ കുമാർ , ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ.എസ് ഷാനവാസ്, ഹരീഷ്,
രജനി അനുരുദ്ധൻ,കെ കെ ജയമോൻ കലാദേവ്, മാഹിൻ, സിബിച്ചൻ, നൗഫൽ, മുഹമ്മദ് ഷാ, പി എസ് ബഷീർ, എന്നിവർ പ്രസംഗിച്ചു.
ഡിജിറ്റൽ ഇടപാടുകൾക്ക് ഫീസ് ചുമത്തുന്നത് ചെറുകിട വ്യാപാരികളെയും പൊതുജനങ്ങളെയും ഒരുപോലെ ബാധിക്കുമെന്നും ഈ നീക്കത്തിൽ നിന്നും കേന്ദ്ര സർക്കാർ പിന്മാറണം എന്ന് ഉദ്ഘാടന പ്രസംഗത്തിൽ കെ രാജേഷ് ആവശ്യപ്പെട്ടു.






