ന്യൂഡൽഹി: ചോദ്യപേപ്പർ ചോർച്ചയും വിദ്യാഭ്യാസ സമ്പ്രദായം ശക്തിപ്പെടുത്തുന്നതും സംബന്ധിച്ച വിഷയങ്ങളിൽ നാലാം തവണയും ഇൻസ്റ്റഗ്രാമിൽ വീഡിയോ പങ്കുവച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.
ചോദ്യപേപ്പർ ചോർച്ചയ്ക്ക് ഉത്തരവാദികളായവർക്കെതിരെ കടുത്ത ശിക്ഷ ഉറപ്പാക്കുന്നതിനും അതിവേഗ കോടതികൾ സ്ഥാപിക്കുന്നതും ലക്ഷ്യമിട്ടുള്ള 'പബ്ലിക് എജ്യുക്കേഷൻ ഭേദഗതി ബില്ലിനെ പ്രശംസിച്ചുകൊണ്ടാണ് പ്രധാനമന്ത്രി വീഡിയോ പങ്കുവച്ചിരിക്കുന്നത്.
യുവജനങ്ങളെ അഭിസംബോധന ചെയ്ത വീഡിയോയിലാണ് പ്രധാനമന്ത്രി പ്രതികരിച്ചത്. പരീക്ഷാ ചോർച്ചയ്ക്കും ക്രമക്കേടുകൾക്കും
പിന്നിലെ മാഫിയകൾക്കെതിരെ രാജ്യം ഒറ്റക്കെട്ടായി പോരാടേണ്ട സമയമാണിതെന്നും, കുട്ടികളുടെ ഭാവി തകർക്കുന്ന
പരീക്ഷാ മാഫിയകളെ വെറുതെ വിടില്ലെന്നും അദ്ദേഹം വ്യപരീക്ഷാ ക്രമക്കേടുകൾക്കെതിരെ ഇതിനകം രൂപീകരിച്ച ടാസ്ക് ഫോഴ്സുകളും അതിവേഗ കോടതികളും ഈ പുതിയ നിയമവും ചേർന്ന് ശക്തമായ നടപടികൾ ഉറപ്പാക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
പാർലമെന്റിന്റെ ഇരുസഭകളിലും വിശദമായ ചർച്ചകൾക്കൊടുവിലാണ് പൊതുപരീക്ഷാ ഭേദഗതി ബിൽ പാസായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ക്തമാക്കി.






