ന്യൂയോര്‍ക്ക്: ആഗോള ടെക് ഭീമനായ മൈക്രോസോഫ്റ്റ് ജീവനക്കാരെ വെട്ടിക്കുറയ്ക്കാന്‍ പദ്ധതിയുമായി രംഗത്ത്.
ഇന്ത്യ, യുഎസ്, യുകെ, കാനഡ എന്നിവിടങ്ങളിലെ ജീവനക്കാര്‍ക്കായി തിങ്കളാഴ്ച സ്വയം വിരമിക്കല്‍ പദ്ധതി പ്രഖ്യാപിച്ചു. ഇതോടെ പിരിഞ്ഞുപോകോണ്ടവര്ക്കെല്ലാം പോകാമെന്ന നിലപാടാണ് കമ്പനി മുന്നോട്ടുവയ്ക്കുന്നത്.
പിന്നില്‍ കൂട്ടപ്പിരിച്ചുവിടലിന് കളം ഒരുങ്ങുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യ, അമേരിക്ക, യുകെ, കാനഡ എന്നീ രാജ്യങ്ങളിലായി ഏകദേശം 60,000 ജീവനക്കാര്‍ക്കാണ് വളണ്ടറി എക്സിറ്റ് ഓഫര്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
കമ്പനി വിടാന്‍ ആഗ്രഹിക്കുന്ന ജീവനക്കാര്‍ക്ക് സാമ്പത്തിക സഹായവും കരിയര്‍ പ്ലാനിംഗ് സേവനങ്ങളും വാഗ്ദാനം ചെയ്യുന്നതാണ് പദ്ധതിയെന്ന് ബ്ലോഗ് പോസ്റ്റില്‍ കമ്പനി അവകാശപ്പെട്ടു. ആഗോളതലത്തില്‍ 60,000 ത്തോളം ജീവനക്കാര്‍ പദ്ധതിയില്‍ ഉള്‍പ്പെടും.
നിര്‍മിത ബുദ്ധി (എഐ) വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് ആളുകളെ ഒഴിവാക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.
മുമ്പും ആഗോള ഭീമന് കമ്പനികള്‍ ജീവനക്കാരെ വ്യാപകമായി വെട്ടിക്കുറച്ചിരുന്നു. കമ്പനിയുടെ ആകെ ജീവനക്കാരുടെ കാല്‍ഭാഗത്തിലധികവും ഉള്‍പ്പെടുന്നതാണ് ഈ പുതിയ പദ്ധതി.
ചീഫ് പീപ്പിള്‍ ഓഫീസര്‍ ആമി കോള്മാന് പുറത്തിറക്കിയ മെമ്മോയിലൂടെയാണ് ഈ സുപ്രധാന പ്രഖ്യാപനം വന്നിരിക്കുന്നത്.
സെവറന്‍സ് പാക്കേജ് ഇങ്ങനെ
കമ്പനിയുടെ സ്റ്റാന്‍ഡേര്‍ഡ് സെവറന്സിന് തുല്യമായ പാക്കേജാണ് ഓഫര്‍ ചെയ്തിരിക്കുന്നത്. സര്‍വീസിനെയും ലെവലിനെയും അടിസ്ഥാനമാക്കിയുള്ള അടിസ്ഥാന ശമ്പളം, സ്റ്റോക്ക് വെസ്റ്റിംഗ് തുടരല്‍, നിശ്ചിത കാലയളവിലേക്കുള്ള ആരോഗ്യ പരിരക്ഷ, കരിയര്‍ ട്രാന്സിഷന് പിന്തുണ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. എന്നാല്‍, മുന്‍ റിട്ടയര്‍മെന്റ് പദ്ധതിയിലുണ്ടായിരുന്ന എക്സ്റ്റന്‍ഡഡ് ഹെല്‍ത്ത് കെയര്‍ ആനുകൂല്യം ഇതില്‍ ലഭ്യമല്ല.
എല്ലാ ടീമുകള്‍ക്കും ബാധകമല്ല
എല്ലാ വിഭാഗങ്ങളും ഈ പദ്ധതിയുടെ ഭാഗമല്ല. സെയില്‍സ് ടീം ഇതില്‍ നിന്നും വിട്ടുനില്‍ക്കുകയാണ്. മാര്‍ക്കറ്റിംഗ്, കൊമേഴ്സ്യല്‍ ബിസിനസ്സ്, സെക്യൂരിറ്റി, ഡിസ്കവറി ആന്റ് ക്വാണ്ടം ടീമുകള്‍ എന്നിവയും ഒഴിവാക്കപ്പെട്ടിട്ടുണ്ട്.
അതേസമയം, കോപൈലോട്ട്, കോര്‍ എഐ, വിന്‍ഡോസ് ആന്റ് ഡിവൈസസ്, എക്സ്ബോക്സ്, ഫിനാന്‍സ്, എച്ച്.ആര് തുടങ്ങിയ ടീമുകള്‍ ഇതില്‍ പങ്കാളികളാകുന്നുണ്ട്. ക്ലൗഡ് ആന്റ് എഐ, മൈക്രോസോഫ്റ്റ് എഐ എന്നീ വിഭാഗങ്ങള്‍ ഇതില്‍ ഭാഗികമായി ഉള്‍പ്പെടുന്നു.
എഐ കാലഘട്ടത്തിലെ ചെലവുചുരുക്കല്‍
ഡാറ്റാ സെന്ററുകളിലും എഐ അടിസ്ഥാന സൗകര്യങ്ങളിലും കോടിക്കണക്കിന് ഡോളര്‍ നിക്ഷേപിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ പ്രവര്‍ത്തനച്ചെലവ് കുറയ്ക്കുന്നതിന്റെ ഭാഗമായാണ് മൈക്രോസോഫ്റ്റിന്റെ ഈ നടപടി. എങ്കിലും, ജീവനക്കാരുടെ എണ്ണം കുറയ്ക്കാനോ ലേഓഫുകള്ക്ക് പകരമായോ ഉള്ളതല്ല ഈ പദ്ധതിയെന്നാണ് കമ്പനി വ്യക്തമാക്കുന്നത്.
എന്നിരുന്നാലും, ഈ വര്‍ഷത്തെ കമ്പനിയുടെ രണ്ടാമത്തെ വളണ്ടറി എക്സിറ്റ് പ്രോഗ്രാമാണിത്. ബുധനാഴ്ച പുറത്തുവരുന്ന പാദഫലങ്ങള്‍ ഈ പദ്ധതിയുടെ ചെലവുകളെക്കുറിച്ചുള്ള വ്യക്തമായ ചിത്രം നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്.






