കോട്ടയം: എംജി യൂണിവേഴ്സിറ്റിയിൽ മാധ്യമങ്ങളെ വിലക്കിക്കൊണ്ടുള്ള വി.സി ഡോ. ഡി. മാവൂദിന്റെ ഉത്തരവിൽ പ്രതിഷേധവുമായി കെ എസ് യു.
മാധ്യമസ്വാതന്ത്ര്യത്തിന്റെ വക്താവായിരുന്ന മഹാത്മാഗാന്ധിയുടെ നാമധേയത്തിലുള്ള യൂണിവേഴ്സിറ്റിയിൽ അരങ്ങേറുന്ന ഇത്തരം ജനാധിപത്യവിരുദ്ധ സമീപനങ്ങളെ പ്രതിരോധിക്കുമെന്ന സന്ദേശം നൽകിയാണ് പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചത്.
ദേശീയ മാധ്യമ ദിനത്തിൽ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിൽ ഗാന്ധി പ്രതിമയുടെ മുൻവശത്ത് ചേർന്ന് പ്രതിഷേധ സദസിന്റെ ഭാഗമായി വിസി മാധ്യമങ്ങളെ വിലക്കിയ ഓർഡർ കത്തിച്ച് പ്രതിഷേധിച്ചു.
ജില്ലാ പ്രസിഡന്റ് കെ നൈസാം, സംസ്ഥാന ഭാരവാഹികളായ ആൻ സെബാസ്റ്റ്യൻ, സെബാസ്റ്റ്യൻ ജോയി ജില്ലാ കമ്മിറ്റി അംഗങ്ങളായ നിബിൻ, ജയ്ജിൻ എന്നിവർ നേതൃത്വം നൽകി.






