നാട്ടകം: നാട്ടകം ജനകീയ കൂട്ടായ്മയുടെയും ഇലക്ട്രോമെയ്റ്റ്സും - ശ്രീലക്ഷ്മി ഫിനാൻസും സംയുക്തമായി പൊതുജനങ്ങൾക്കായി സംഘടിപ്പിക്കുന്ന സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു.
2026 സെപ്റ്റംബർ 27 ഞായർ രാവിലെ 8 മണി മുതൽ 1 മണിവരെ മറിയപ്പള്ളി എൻ.എസ്.എസ്. കരയോഗം ഹാളിൽ വെച്ച് നടക്കുകയാണ്.
ക്യാമ്പിലെ സേവനങ്ങൾ താഴെ പറയുന്നവയാണ്
കണ്ണ് പരിശോധന - ചൈതന്യ കണ്ണാശുപത്രി, അടിച്ചിറ
രക്തപരിശോധന - നിസ്സാസ് ഹെൽത്ത് ഹെയർ ലാബ്, മുളങ്കുഴ
ഫിസിയോതെറാപ്പി - പോഷ് ഹെർബ് & ഫിറ്റ്നസ് ഹബ്ബ്, മറിയപ്പള്ളി
പ്രയോജനപ്പെടുത്തണമെന്ന് വിനയ പൂർവ്വം അഭ്യർത്ഥിക്കുന്നു. ഈ ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് പ്രത്യേക ആനുകൂല്യങ്ങളും ഡിസ്കൗണ്ടുകളും ലഭ്യമാണ്. ആയതിനാൽ എല്ലാവരും ഈ മെഡിക്കൽ ക്യാമ്പ് പരമാവധി പ്രയോജന പ്പെടുത്തണമെന്ന് അഭ്യർത്ഥിക്കുന്നു. ഏവരെയും പ്രസ്തുത ക്യാമ്പിലേക്ക് നാട്ടകം ജനകീയ കൂട്ടായ്മ സഹർഷം സ്വാഗതം ചെയ്യുന്നു.
നാട്ടകം ഭാഗത്തെ വിവിധ വാർഡുകളിലെ ജനങ്ങളുടെ കൂട്ടായ്മയാണ് നാട്ടകം ജനകീയ കൂട്ടായ്മ. വിവിധ തരത്തിലുള്ള സാമൂഹിക പ്രവർത്തനങ്ങൾ നടത്തുകയും, ജനങ്ങളുടെയും നാടിന്റെയും പൊതു കാര്യങ്ങളിൽ സജീവമായി ഇടപെടുകയും ചെയ്യുക എന്നതാണ് ഈ സംഘടനയുടെ ലക്ഷ്യം.
20 വർഷത്തോളമായി തകർന്നു കിടന്ന മറിയപ്പള്ളി മഹാത്മാജി സ്മാരക ഗ്രന്ഥശാല പുനരുദ്ധരിച്ച് നാടിന് സമർപ്പിക്കാൻ സാധിച്ചതാണ് ഈ കൂട്ടായ്മയുടെ ഏറ്റവും വലിയ വിജയമാണ്.






