കണ്ണൂർ: കണ്ണൂർ പയ്യന്നൂർ ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ അനസ്തേഷ്യ നല്‍കിയതിന് പിന്നാലെ ഒന്നര വയസുകാരൻ മരിച്ച സംഭവത്തില്‍, മെഡിക്കല്‍ ബോർഡ് രൂപീകരിച്ചു.
വിദഗ്ധ ഡോക്ടർമാർ അടങ്ങിയ പാനല്‍ ചികിത്സാ രേഖകള്‍ പരിശോധിക്കും. ഒന്നര വയസുകാരൻ മരിച്ച സംഭവത്തില്‍ ഡോക്ടേഴ്സിന് വീഴ്ച്ച സംഭവിച്ചതായി പ്രാഥമിക പോസ്റ്റ് മോർട്ടം റിപ്പോർട്ട്. ജനറല്‍ അനസ്തേഷ്യ നല്‍കിയത് മരണത്തിലേക്ക് നയിച്ചിട്ടുണ്ടാകാമെന്നാണ് റിപ്പോർട്ട്.
ശസ്ത്രക്രിയ നടത്തേണ്ട മുറിവ് ദേവൻ ശൗര്യയുടെ ശരീരത്തില്‍ ഉണ്ടായിരുന്നില്ലെന്നും പരിയാരം മെഡിക്കല്‍ കോളജില്‍ നടത്തിയ പോസ്റ്റ്മോർട്ടം റിപ്പോർട്ടില്‍ പറയുന്നു. അനസ്തേഷ്യ നല്കിയപ്പോള് ബ്രെയിനിലേക്കുള്ള ഓക്സിജൻ വിതരണം തടസ്സപ്പെട്ടു. 10 മിനിറ്റിനുള്ളില്‍ തലച്ചോറിലേക്കുള്ള രക്തയോട്ടം കുറഞ്ഞു വന്നതായും പരിയാരത്ത് നടത്തിയ പോസ്റ്റ്മോർട്ടം റിപ്പോർട്ടില്‍ സൂചിപ്പിക്കുന്നു. മുഖത്തെ പരിക്ക് സാരമുള്ളത് ആയിരുന്നില്ല. അനസ്തീഷ്യ നല്‍കേണ്ട സാഹചര്യം ഇല്ലായിരുന്നു.