കോട്ടയം: മലയാള മനോരമ മുൻ ചീഫ് റിപ്പോർട്ടർ സഞ്ജയ് ചന്ദ്രശേഖറിന്റെ സ്മരണാർഥം കോട്ടയം പ്രസ് ക്ലബ് ഏർപ്പെടുത്തിയ മാധ്യമ പുരസ്കാരത്തിന് എൻട്രികൾ ക്ഷണിച്ചു.
2025 ജനുവരി 1 മുതൽ ഡിസംബർ 31 വരെ മലയാള ദിനപത്രങ്ങളിലും ആനുകാലികങ്ങളിലും പ്രസിദ്ധീകരിച്ച അന്വേഷണാത്മക റിപ്പോർട്ടുകളാണ് പുരസ്കാരത്തിനായി പരിഗണിക്കുന്നത്.
15,000 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. റിപ്പോർട്ടിന്റെ മൂന്ന് പകർപ്പുകൾ ന്യൂസ് എഡിറ്ററുടെ സാക്ഷ്യപത്രം സഹിതം സെക്രട്ടറി, കോട്ടയം പ്രസ് ക്ലബ്, കോട്ടയം – 686001 എന്ന വിലാസത്തിൽ തപാലിൽ അയയ്ക്കണം.
എൻട്രികൾ സമർപ്പിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 31.






