ചേർത്തല : മാർ സ്ലീവാ മെഡിസിറ്റി പാലായുടെ നേതൃത്വത്തിൽ സൗജന്യ എ.ഐ തെർമലാറ്റിക്സ് മാമോഗ്രാം പരിശോധന ക്യാമ്പ് നടത്തി. ചേർത്തല പള്ളിപ്പുറം വേമ്പനാട് റോട്ടറി ക്ലബുമായി സഹകരിച്ചാണ് ക്യാമ്പ് നടത്തിയത്.
ക്യാമ്പ് റോട്ടറി ക്ലബ് പ്രസിഡൻ്റ് പിബി രമേശ് ഉദ്‌ഘാടനം ചെയ്തു. ഡോ. ടീന, റോട്ടറി ക്ലബ് സെക്രട്ടറി വാവച്ചൻ, അനീഷ് ബി എന്നിവർ പ്രസംഗിച്ചു.





