മണർകാട്: അറക്കുളം സെന്റ് ജോസഫ് അക്കാഡമിയിൽ നടന്ന എം.ജി സർവകലാശാലാ ഖോഖോ ചാമ്പ്യൻഷിപ്പിൽ മണർകാട് സെന്റ് മേരീസ് കോളേജ് കിരീടം കരസ്ഥമാക്കി.
മത്സരത്തിൽ മികച്ച കളിക്കാരനുള്ള പുരസ്കാരം സെന്റ് മേരീസ് കോളേജിലെ അതുൽജിത്ത് ഏറ്റുവാങ്ങി.
ഫിസിക്കൽ എഡ്യുക്കേഷൻ ചുമതലക്കാരൻ ഒ.വി ഷൈൻ, ടീം മാനേജർ പി.ജെ അരുൺ, കോച്ച് സജു സാമുവൽ എന്നിവരുടെ നേതൃത്വവും പരിശ്രമവും വിജയത്തിൽ നിർണായകമായി.
ടീമിനെയും അതുൽജിത്തിനെയും കോളേജ് മാനേജർ ഫാ. സനോജ് കുര്യൻ, സെക്രട്ടറി ബെന്നി ടി.ചെറിയാൻ, പ്രിൻസിപ്പൽ സനീജ് എം.സാലു എന്നിവർ അഭിനന്ദിച്ചു.





