മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഫുട്ബോള്‍ ക്ലബ്ബിനെ വില്‍പ്പനക്ക് വെക്കാനൊരുങ്ങുന്നുവെന്ന വിവരങ്ങള്‍ പുറത്തുവരികയാണ്.
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലടക്കം മോശം പ്രകടനം തുടര്‍ന്നുകൊണ്ടിരിക്കുന്ന ക്ലബ്ബിന്റെ ഇപ്പോഴുള്ള അവസ്ഥ മാറ്റിയെടുക്കുകയെന്നതാണ് വില്‍പ്പനക്ക് പിന്നിലുള്ള ലക്ഷ്യമെന്നാണ് വിവരം.
ടോക് സ്പോര്‍ട് ആണ് ഇതുസംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്. ഇംഗ്ലണ്ടിലെ ശതകോടിശ്വരന്മാരായ ഗ്ലേസര്‍ ഫാമിലിയാണ് നിലവില്‍ ക്ലബിന്റെ ഉടമസ്ഥര്‍.
ഏകദേശം അഞ്ച് ബില്യണ്‍ പൗണ്ടാണ് ഉടമസ്ഥവകാശം കൈമാറുന്നതിനായി ഇവര്‍ നിശ്ചയിച്ചിരിക്കുന്ന വില. ഫുട്ബോള്‍ ധനകാര്യ വിദഗ്ധനായ സ്റ്റെഫാന്‍ ബോര്‍സണ്‍ ടോക്ക്സ്പോര്ട്ടിലെ 'വൈറ്റ് ആന്‍ഡ് ജോര്‍ദാന്‍' (White and Jordan) എന്ന പരിപാടിയിലാണ് വില്‍പ്പന സംബന്ധിച്ച വിവരങ്ങള്‍.






