കോട്ടയം: മണര്‍കാട് സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലിലെ എട്ടുനോമ്പ് പെരുന്നാളിനോടനുബന്ധിച്ചുള്ള ചരിത്രപ്രസിദ്ധമായ നടതുറക്കല്‍ ഇന്നു നടക്കും.
11.30ന് ഉച്ചനമസ്കാരത്തെത്തുടര്ന്നു ശ്രേഷ്ഠ കാതോലിക്കാ മോര് ബസേലിയോസ് ജോസഫ് ബാവയുടെ മുഖ്യകാര്‍മികത്വത്തിലാണു നടതുറക്കല്‍ ശുശ്രൂഷ.
പ്രധാന മദ്ബഹായിലെ ത്രോണോസില്‍ സ്ഥാപിച്ചിരിക്കുന്ന വിശുദ്ധ ദൈവമാതാവിന്റെയും ഉണ്ണിയേശുവിന്റെയും ഛായാചിത്രം ഭക്തര്‍ക്കായി വര്‍ഷത്തില്‍ ഒരിക്കല്‍മാത്രമാണു തുറക്കുന്നത്.
കത്തീഡ്രലില്‍ രാവിലെ 8.30ന് മൂന്നിന്മേല് കുര്‍ബാനയ്ക്കു ശ്രേഷ്ഠ കാതോലിക്കാ ബാവ പ്രധാന കാര്‍മികത്വം വഹിച്ചു. എം.എസ്.ഒ.ടി. റെസിഡന്റ് മെത്രാപ്പോലീത്ത കുറിയാക്കോസ് മോര് തെയോഫിലോസ് സഹകാര്‍മികത്വം വഹിച്ചു.






