തിരുവനന്തപുരം : മുഖ്യമന്ത്രി വിഡി സതീശനെതിരെ കടുത്ത വിമർശനവുമായി ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയും എംഎൽഎയുമായ എം വിജിന്. മുഖ്യമന്ത്രി കേരളത്തിലെ ജനങ്ങളെ പരിഹസിക്കുകയാണെന്ന് വിജിന് പറഞ്ഞു. മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി മറുപടി പറയുന്നില്ലെന്നും വിഡി സതീശന് അടിമുടി പറ്റിപ്പാണെന്നും വിജിന് ആരോപിച്ചു.
മുഖ്യമന്ത്രി വിഡി സതീശന്റെ വിമാനയാത്രയുടെ സ്പോണ്സര് ആരാണെന്നറിയാനുള്ള ഡിവൈഎഫ്ഐയുടെ പ്രതിഷേധ മത്സരത്തിന്റെ ഉദ്ഘാടനം സെക്രട്ടറിയേറ്റിന് മുന്നില്‍ വെച്ച് നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു വിജിന്.
മുഖ്യമന്ത്രിയെ സ്പോണ്സര് ചെയ്താല്‍ അതും അഴിമതിയാണ്. അത് അറിഞ്ഞുകൂടാത്ത ആളല്ല വിഡി സതീശന്. ഒരു മടിയും കൂടാതെ ന്യായീകരിക്കുകയാണെന്നും അല്‍പ്പമെങ്കിലും നാണമുണ്ടോയെന്നും വിജിന് ചോദിച്ചു. ഇപ്പോള്‍ പൂക്കിയൊക്കെ മാറി. സ്പോണ്സര് സതീശന് ആയി മാറിയെന്നും എംഎല്‍എ പരിഹസിച്ചു.
വിഡി സതീശന് സര്‍ക്കാരിലെ മന്ത്രിമാര്‍ വിദേശയാത്ര പോയതിനെയും വിജിന് പരിഹസിച്ചു. ചെന്നിത്തല അല്ല യാത്ര ചെയ്തത്, ആഭ്യന്തര വകുപ്പ് മന്ത്രിയാണ്. ജെനീഷിന് റിലാക്സേഷന് വേണമെന്നാണ് പറയുന്നത്. 102 എംഎല്‍എമാരെ കിട്ടിയപ്പോള്‍ സ്പോണ്സര്മാരെയും കിട്ടി. വയനാട്ടിൽ വീട് വച്ച് കൊടുക്കാന്‍ സ്പോണ്‍സര്‍മാരെ കിട്ടിയില്ലെന്നും വിജിന് പറഞ്ഞു.






