ചങ്ങനാശേരി: ഓപ്പറേഷന് തൂഫാന് പിന്തുണയുമായി ലയണ്‍സ് ക്ലബ് ഓഫ് ചങ്ങനാശേരി നടത്തുന്ന ലഹരിവിരുദ്ധ ബോധവല്‍ക്കരണ പദ്ധതി നിരാമയം ഇന്ന് രാവിലെ 11ന് ലയണ്‍സ് ക്ലബ് ഹാളില്‍ സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് ഉദ്ഘാടനം ചെയ്യും.
ലയണ്‍സ് ക്ലബ് പ്രസിഡന്റ് വി.ജെ.ജേക്കബ് അധ്യക്ഷത വഹിക്കും. വിനു ജോബ് എം.എല്‍.എ മുഖ്യപ്രഭാ ഷണം നടത്തും.
ലഹരിയുടെ ദൂഷ്യഫലങ്ങളെക്കുറിച്ച് തയാറാക്കിയ കൈപ്പുസ്തകം നഗരസഭാധ്യക്ഷന്‍ ജോമി ജോസഫ് പ്രകാശനം ചെയ്യും.
നിയോജകമണ്ഡലത്തിലെ സ്കൂളുകള്‍ കേന്ദ്രീകരിച്ചാണ് പദ്ധതി. പദ്ധതിയുടെ ആദ്യഘട്ടമായി സ്കൂളുകളില്‍ ലഹരിവിരുദ്ധ സെമിനാറുകള്‍, സെക്ഷനുകള്‍ എന്നിവ നടത്തി.
പതിനായിരത്തിലധികം വിദ്യാര്‍ഥികളെയും അയ്യായിരത്തിലധികം രക്ഷിതാക്കളെയും ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പാക്കുന്നതെന്ന് ചങ്ങനാശേരി ലയണ്‍സ് ക്ലബ് പ്രസിഡന്റ് വി.ജെ.ജേക്കബ്, സെക്രട്ടറി ജോണി തോമസ്, ട്രഷറര്‍ തോമസ് ജോര്‍ജ്, ഭാരവാഹികളായ എം.കെ.ജോസഫ്, കുരുവിള മാര്‍ക്സ്, ടോജി വര്‍ഗീസ്, റോയി ജോസ് എന്നിവര്‍ അറിയിച്ചു.





