ബ്രൈറ്റൺ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ ബ്രൈറ്റണ് തകർപ്പൻ ജയം.
ഞായറാഴ്ച നടന്ന മത്സരത്തിൽ ക്രിസ്റ്റൽ പാലസിനെ എതിരില്ലാത്ത അഞ്ച് ഗോളുകൾക്ക് തകർത്തു.
ഡിയേഗോ ഗോമസ്, യാസിൻ അയാരി, ചരലാംപോസ് കോസ്ടൗലാസ്, ജാക്ക് ഹിൻഷെൽവുഡ് എന്നിവരാണ് ബ്രൈറ്റണ് വേണ്ടി ഗോളുകൾ നേടിയത്.
ക്രിസ്റ്റൽ പാലസ് താരം ജെയ്ഡി കാൻവോറ്റിന്റെ ഓൺ ഗോളും ബ്രൈറ്റന്റെ ഗോൾ പട്ടികയിലുണ്ട്.
വിജയത്തോടെ ബ്രൈറ്റണ് 16 പോയിന്റായി. ഇതോടെ ബ്രൈറ്റൺ പോയിന്റ് ടേബിളിൽ മൂന്നാം സ്ഥാനത്തെത്തി.






