കുമാരനല്ലൂർ: കുമാരനല്ലൂർ ദേവീ ക്ഷേത്രത്തിലെ തൃക്കാർത്തിക ഉത്സവത്തിനു നവംബർ 16-ന് കൊടിയേറും.
24-നാണ് തൃക്കാർത്തിക. 25-ന് ആറാട്ടോടെ ഉത്സവം സമാപിക്കുമെന്ന് ഭരണാധികാരി സി.എൻ.നാരായണൻ നമ്പൂതിരി പത്രസമ്മേളനത്തിൽ അറിയിച്ചു.
16-നു വൈകിട്ട് ആറിനു സാംസ്കാരിക സമ്മേളനം സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. കാർത്യായനീ പുരസ്കാരം കഥകളി നടൻ ചമ്പക്കര വിജയകുമാറിന് സമർപ്പിക്കും.
ജനറൽ കൺവീനർ എസ്.സുരേന്ദ്ര ബാബു അധ്യക്ഷത വഹിക്കും. കലാപരിപാടികൾ സംഗീത സംവിധായകൻ ശരത് ഉദ്ഘാടനം ചെയ്യും.
വിവിധ ദിവസങ്ങളിൽ ചേരാനല്ലൂർ ശങ്കരൻ കുട്ടി, മട്ടന്നൂർ ശ്രീകാന്ത്, മട്ടന്നൂർ ശ്രീരാജ്, കുടമാളൂർ മുളീധരമാരാർ, സദു, കരിയന്നൂർ നാരായണൻ നമ്പൂതിരി, വൈക്കം ചന്ദ്രൻ മാരാർ, യദു ചിറക്കടവ്, ഉണ്ണി തോട്ടകം, അരുൺ എസ്.മാരാർ, കണ്ണൻ, സജേഷ്, മട്ടന്നൂർ ഉദയൻ നമ്പൂതിരി തുടങ്ങിയവർ മേള വിസ്മയം തീർക്കും.
രണ്ടാം ഉത്സവം മുതൽ എട്ടാം ഉത്സവം വരെ രാവിലെ 5:45-ന് ആറാട്ട് കടവിലേക്ക് എഴുന്നെള്ളിപ്പ്.എട്ടിന് തിരിച്ചെഴുന്നള്ളിപ്പ്. 17,19,23 ദിവസങ്ങളിൽ രാവിലെ 11:30-ന് ഉത്സവബലി ദർശനം.
എസ്.സുരേന്ദ്ര ബാബു( ജന.കൺ),എസ് .വിജയകുമാർ, ഹരി ചെമ്മങ്ങാട്,ആനന്ദക്കുട്ടൻ ശ്രീനിലയം എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
.
നവംബർ16 : വൈകിട്ട് നാലിന് കൊടിയേറ്റ്. കടിയക്കോൽ കെ.എൻ കൃഷ്ണൻ നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിൽ.
കലാപരിപാടി ഉദ്ഘാടനം -സംഗീതസംവിധാകൻ ശരത്. സാന്നിധ്യം- സിനിമാ താരം മീനാക്ഷി അനൂപ്.
നവംബർ17: രാത്രി 8:30-സ്പെഷ്യൽ പഞ്ചവാദ്യം- കുടമാളൂർ മുളീധരമാരാർ.8:45-അയ്യപ്പഗാനാമൃതം-മഞ്ജുനാഥ് വി.ജയ്.
നവംബർ18: വൈകിട്ട് 6:00-കഥകളിപ്പദക്കച്ചേരി-കോട്ടക്കൽ മധു,വേങ്ങേരി നാരായണൻ. രാത്രി 8:00- സ്പെഷ്യൽ പഞ്ചവാദ്യം-കരിയന്നൂർ നാരായണൻ നമ്പൂതിരി
നവംബർ19: ഉച്ചയ്ക്ക് 2:30-പകലരങ്ങ് കഥകളി. 8:30-സ്പെഷ്യൽ പഞ്ചവാദ്യം-വൈക്കം ചന്ദ്രൻ മാരാർ.9:00-കുടമാറ്റം . 9:00- റിഥം 41-മെഗാ ഫ്യൂഷൻ . ആകാശ് കൃഷ്ണ കുമാരനല്ലൂരും പ്രശാന്ത് പുന്നപ്ര(അയ്യപ്പ ബൈജു)യും
നവംബർ 20: വൈകിട്ട് 6:30- സോപാനസംഗീതം -ഏലൂർ ബിജു . 9:30- കഥകളി
നളചരിതം രണ്ടാം ദിവസം, അംബരീഷ ചരിതം.
നവംബർ 21: രാവിലെ 10:00-വയലിൻ കച്ചേരി-ടി.ജീവൻ രഘുറാം. ,വൈകിട്ട് 7 .30 സംഗീത സദസ്സ്-ഡി.ജി.പി എസ്. ശ്രീജിത്ത് ,9:30- കഥകളി- കർണ്ണശപഥം, ബാലിവധം.
നവംബർ 22: രാവിലെ 8:00-അശ്വതി തിരിച്ചെഴുന്നള്ളിപ്പ്-അശ്വതിമേളം-മട്ടന്നൂർ ഉദയൻനമ്പൂതിരിയും സംഘവും. ആറാട്ട് ഇറക്കി എഴുന്നള്ളിപ്പിന് ശേഷം അശ്വതി തിരുമൽ കാഴ്ച. പ്രസാദമൂട്ടിനുള്ള ഉത്പന്ന സമർപ്പണം . 6:00- ഇരട്ട തായന്പക- മട്ടന്നൂർ ശ്രീകാന്ത്, മട്ടന്നൂർ ശ്രീരാജ് . രാത്രി 9:00- മ്യൂസിക്കൽ ഫ്യൂഷൻ- രാജേഷ് ചേർത്തല .
നവംബർ 23 : രാവിലെ 9:00- പ്രസാദ്മൂട്ട് കറിക്കരിയിൽ .രാത്രി 8: 30 വേല -ഭരണി വിളക്ക്,മീനപ്പൂര പൊന്നാന ദർശനം 8:30 തിരുമുമ്പിൽ സേവ -പട്ടാഴിആർ.പ്രഭാത്,തിരുവൻവണ്ടൂർ അഭിജിത്. ഭരണി മേളം (പഞ്ചാരിമേളം )-ചേരാനല്ലൂർ ശങ്കരൻകുട്ടി മാരാർ.10:30-1:00-മതിലകത്ത് ഭരണി വിളക്ക്. രാത്രി 7: 30 ഭരതനാട്യ സന്ധ്യ -ഉത്തര ഉണ്ണി
നവംബർ 24: വെളുപ്പിനെ നാല് മുതൽ തൃക്കാർത്തിക ദർശനം.വെളുപ്പിന് 3:00-തൃക്കാർത്തിക ഭജന-അഭേദാശ്രമം,തിരുവനന്തപുരം, 6:00 -ആറാട്ട് കടവിലേക്ക് എഴുന്നള്ളിപ്പ്. 8:30ന്- തൃക്കാർത്തിക ആറാട്ട് തിരിച്ചെഴുന്നള്ളിപ്പ് ,പാണ്ടിമേളം ചേരാനല്ലൂർ ശങ്കരൻകുട്ടി മാരാർ. രാവിലെ 10 -മുതൽ പ്രസാദമൂട്ട്. വൈകിട്ട് 3:00 ചാക്യാർകൂത്ത്- പൊതിയിൽ നാരായണ ചാക്യാർ . 5 :45- തൃക്കാർത്തിക ദേശവിളക്ക് എഴുന്നള്ളിപ്പ് .മീനപ്പൂര ദർശനം , വലിയ കാണിക്ക. 9 :00 മതിലകത്ത് ദേശവിളക്ക് സമാപിക്കും. രാത്രി 11: 30- പള്ളിവേട്ട എഴുന്നള്ളിപ്പ്
നവംബർ 25: ഉച്ചയ്ക്ക് 12 :30- ആറാട്ട് ബലി തുടർന്ന് നട്ടാശ്ശേരി ഇടത്തിൽ മണപ്പുറം ആറാട്ടുകടവിലേക്ക് എഴുന്നള്ളിപ്പ്. പൂജകൾക്ക് ശേഷം രാത്രിയിൽ തിരിച്ചെഴുന്നള്ളിപ്പ് . രാത്രി 8:00- കർണാടക സംഗീതസദസ്- ചെങ്കോട്ട ഹരിഹരസുബ്രഹ്മണ്യം.10:30- ബാലെ, ഭവാനി ഭുവനേശ്വരി.
വെളുപ്പിന് 4:00 കൊടിയിറക്ക്.






