കുമരകം ശ്രീകുമാരമംഗലം ക്ഷേത്രത്തിൽ ആണ്ടുതോറും നടത്തിവരാറുള്ള രാമായണമാസാചരണം 2026 ജൂലൈ 17 (1201കർക്കടകം 1) വെള്ളിയാഴ്ച ആരംഭിച്ച് 2026 ആഗസ്റ്റ് 16 (1201 കർക്കടകം 31) ഞായറാഴ്ച വൈകുന്നേരം7ന് സമാപിക്കുന്നതാണ്
എല്ലാവിധ ദുരിതങ്ങളിൽ നിന്നും ദാരിദ്ര്യത്തിൽ നിന്നും മോചനം നേടുന്നതിനും ആയുരാരോഗ്യവും മന:ശാന്തിയും കൈവരിക്കുന്നതിനും രാമായണമാസാചരണത്തോടനുബന്ധിച്ച് താഴെപ്പറയുന്ന വിശേഷാൽ വഴിപാടുകൾ നടത്തുന്നതിനുള്ള ക്രമീകരണങ്ങൾ ക്ഷേത്രത്തിൽ ഒരുക്കിയിട്ടുണ്ട്.
ഇതോടനുബന്ധിച്ച് രാവിലെ
5.30 ന് ഗണപതി ഹോമവും വൈകിട്ട് 7 30ന് ഭഗവത് സേവയും മറ്റു വിശേഷാൽ പൂജകളും ഭക്തജനങ്ങളുടെ വകയായി ക്ഷേത്രത്തിൽ നടത്താവുന്നതാണ്. അവരവരുടെ നക്ഷത്രത്തിൽ ഈ വഴിപാട് നടത്തുന്നത് വളരെ ഉത്തമമാണ്
രാമായണ മാസാചരണത്തോടനുബന്ധിച്ച്
രാമായണവുമായി വന്ന് ഭക്തജനങ്ങൾക്ക് ക്ഷേത്രത്തിൽ പാരായണം ചെയ്യാവുന്നതാണ്. ക്ഷേത്ര ചടങ്ങുകൾക്ക് തന്ത്രി എരമല്ലൂർ ഉഷേന്ദ്രൻ തന്ത്രിയും മേൽശാന്തി ഷൈൻ ശാന്തിയും മുഖ്യ കാർമികത്വം വഹിക്കുന്നതാണെന്ന് ശ്രീകുമാരമംഗലം ദേവസ്വം പ്രസിഡണ്ട് എ കെ ജയപ്രകാശ് അറിയിച്ചു






