കുമരകം: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മൂന്നാം ചരമവാർഷികത്തോടനുബന്ധിച്ച് കോൺഗ്രസ് കുമരകം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ശനിയാഴ്ച ഓർമ്മദിനാചരണം സംഘടിപ്പിക്കും.
രാവിലെ 9 മണിക്ക് കുമരകം ചന്തക്കവലയിൽ ഉമ്മൻചാണ്ടിയുടെ ചിത്രത്തിൽ പുഷ്പാർച്ചന നടത്തും. തുടർന്ന് ഉച്ചയ്ക്ക് 12 മണിക്ക് നസ്രെത്ത് പള്ളിക്ക് സമീപത്തെ സംരക്ഷ ചാരിറ്റബിൾ സൊസൈറ്റിയിലെ കുട്ടികൾക്ക് ഉച്ചഭക്ഷണം വിതരണം ചെയ്യും.
ചടങ്ങിൽ നാട്ടകം സുരേഷ് എം.എൽ.എ, ഡി.സി.സി വൈസ് പ്രസിഡന്റ് അഡ്വ. ജി. ഗോപകുമാർ, ജില്ലാ പഞ്ചായത്ത് അംഗം പി.കെ. വൈശാഖ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ, പഞ്ചായത്ത് അംഗങ്ങൾ, കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഭാരവാഹികൾ, പ്രവർത്തകർ എന്നിവർ പങ്കെടുക്കുമെന്ന് മണ്ഡലം പ്രസിഡന്റ് സി.ജെ. സാബു അറിയിച്ചു.






