കുമരകം:കുമരകം കലാഭവൻ്റെ ആഭിമുഖ്യത്തിൽ കുമരകം ഗവ. എച്ച് എസ് എസ് ഹാളിൽ പി. എസ് സദാശിവൻ നഗറിൽ നവരാത്രി മഹോത്സവത്തിന്റെ ഭാഗമായി
കവിയരങ്ങ് സംഘടിപ്പിച്ചു. കവിയരങ്ങ്
ഡോ എം.എം മാത്യു ഉദ്ഘാടനം ചെയ്തു. കുമരകം കലാഭവൻ
ആഡിറ്റർ റ്റി.എം അലകസ് അദ്ധ്യക്ഷത വഹിച്ച കവിയരങ്ങിൽ അയ്മനം സുധാകരൻ,
ആനിക്കാട് ഗോപിനാഥ് ,
രേണുക ബി ,
കോട്ടയം മോഹൻദാസ് ,
ഔസേഫ് ചിറ്റേക്കാട്,
ശശിധരൻ മഞ്ചാടിക്കരി,
സാൽവിൻ കൊടിയന്ത്ര,
കുടമാളൂർ പ്രസാദ്,
സോമൻ നട്ടാശ്ശേരി,
കെ.കെ പുഷ്പാംഗദൻ ,
പി.ബി ചെല്ലപ്പൻ ,
എന്നീ കവികൾ
കവിതകൾ അവതരിപ്പിച്ചു. ചടങ്ങിൽ കലാഭവൻ ഭാരവാഹികളായ
ജഗദമ്മ മോഹനൻ ,
റ്റി.സി തങ്കപ്പൻ ,
കെ.എൻ ബാലചന്ദ്രൻ എന്നിവർ സംസാരിച്ചു.






