കോട്ടയം: പൾസ് പോളിയോ ഇമ്യൂണൈസേഷൻ്റെ ഭാഗമായി ജില്ലയിൽ 79612 കുട്ടികൾക്ക് പോളിയോ തുള്ളിമരുന്ന് നൽകി.
കോട്ടയം ജില്ലയിൽ അഞ്ചു വയസിൽ താഴെയുള്ള 85,277 കുട്ടികൾക്ക് വാക്സിൻ നൽകാനാണ് ലക്ഷ്യമിട്ടിരുന്നത്. 93.95 ശതമാനം നേട്ടം കൈവരിച്ചു.
പോളിയോ തുള്ളി മരുന്ന് വിതരണത്തിൻ്റെ ജില്ലാതല ഉദ്ഘാടനം കോട്ടയം ജനറൽ ആശുപത്രിയിൽ നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവഹിച്ചു.
ചടങ്ങിൽ അഡ്വ. ഫ്രാൻസിസ് ജോർജ് എം.പി. അധ്യക്ഷത വഹിച്ചു.
കോട്ടയം നഗരസഭ അധ്യക്ഷൻ എം. പി. സന്തോഷ് കുമാർ, ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷൻ പി. കെ. വൈശാഖ്, നഗരസഭ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷൻ സാലി മാത്യു, നഗരസഭാംഗം ജോൺ വർഗീസ്, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൻ. പ്രിയ, റോട്ടറി ക്ലബ് പ്രതിനിധികളായ അനു കുര്യൻ, പി. പി. മാത്യു എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
തുള്ളിമരുന്ന് സ്വീകരിക്കാൻ കഴിയാത്ത കുട്ടികൾക്ക് നാളെയും മറ്റന്നാളും (നവംബർ 23, 24 ) ആരോഗ്യ പ്രവർത്തകർ വീടുകളിലെത്തി നൽകും.





