കോട്ടയം: ക്രിസ്തുരാജ ക്നാനായ കത്തോലിക്കാ മെത്രാപ്പോലീത്തൻ കത്തീഡ്രലിൽ ക്രിസ്തുരാജന്റെ രാജത്വതിരുനാളും ദിവ്യകാരുണ്യ ആരാധനയും 20 മുതൽ 22 വരെ ആഘോഷിക്കും.
20നു വൈകുന്നേരം 5.45ന് കോട്ടയം ആർച്ച്ബിഷപ് മാർ മാത്യു മൂലക്കാട്ട് കത്തീഡ്രലിൽ പുതുതായി പണികഴിപ്പിച്ച കൊടിമരം വെഞ്ചരിച്ച് കൊടിയേറ്റുന്നതോടെ തിരുനാളാഘോഷങ്ങൾക്ക് തുടക്കമാകും.
വികാരി ഫാ. ഡോ. തോമസ് ആദോപ്പിള്ളിൽ ലദീഞ്ഞിന് നേതൃത്വം നൽകും. തുടർന്ന് ചുങ്കം ഫൊറോന വികാരി ഫാ. സ്റ്റീഫൻ കണ്ടാരപ്പള്ളിയുടെ കാർമികത്വത്തിൽ വിശുദ്ധ കുർബാനയും അസി. വികാരി ഫാ. സിജോ ആല്പ്പാറയിലിന്റെ നേതൃത്വത്തിൽ ക്രിസ്തുരാജന്റെ നൊവേനയും നടക്കും.
21നു രാവിലെ ഏഴിന് ആർച്ച്ബിഷപ് മാർ മാത്യു മൂലക്കാട്ടിന്റെ കാർമികത്വത്തിൽ വിശുദ്ധ കുർബാനയോടെ ദിവ്യകാരുണ്യ ആരാധന സമാരംഭിക്കും. ഉച്ചകഴിഞ്ഞ് 3.15ന് ക്രിസ്തുരാജന്റെ നൊവേനയ്ക്ക് അതിരൂപ പ്രൊക്യുറേറ്റർ ഫാ. ഏബ്രഹാം പറമ്പേട്ട് നേതൃത്വം നൽകും.
തുടർന്ന് അതിരൂപത സഹായമെത്രാൻ ബിഷപ് ഗീവർഗീസ് മാർ അപ്രേം ദിവ്യകാരുണ്യ പ്രദക്ഷിണത്തിനും ആശീര്‍വാദത്തിനും നേതൃത്വം നൽകും. വൈകുന്നേരം 6.30ന് ബിസിഎം ഓഡിറ്റോറിയത്തിൽ കലാസന്ധ്യ. കാരിത്താസ് ഹോസ്പിറ്റൽ ഡയറക്ടർ ഫാ. ഡോ. ബിനു കുന്നത്ത് വിശിഷ്ടാതിഥിയായിരിക്കും.
രാത്രി 8.30ന് സ്നേഹവിരുന്ന്.
22നു രാവിലെ ഏഴിന് വികാരി ഫാ. തോമസ് ആദോപ്പിള്ളിലിന്റെ കാർമികത്വത്തിൽ വിശുദ്ധ കുർബാന. 9.30ന് തിരുനാൾ റാസ കാരിത്താസ് ആശുപത്രി ജോയിന്റ് ഡയറക്ടർ ഫാ. ജോൺ പൂച്ചക്കാട്ടില്‍ മുഖ്യകാർമികത്വം വഹിക്കും. ഫാ. ജിബിൽ കാലായിൽകരോട്ട്, ഫാ. ജോസ് കറുകപ്പറമ്പിൽ, ഫാ. ജസ്റ്റിന് പെരുമ്പളത്തുശേരിൽ, ഫാ. റിനുഷോ കട്ടേൽ എന്നിവർ സഹകാർമികരായിരിക്കും.
അതിരൂപത ഫാമിലി കമ്മീഷൻ ചെയർമാൻ ഫാ. ഡോ. ജോൺ ചേന്നാകുഴി തിരുനാൾ സന്ദേശം നൽകും. 11.30ന് പ്രദക്ഷിണം. ഫാ. സ്റ്റീഫൻ തേവർപറമ്പിൽ കാർമികത്വം വഹിക്കും. 12.15ന് വിശുദ്ധ കുർബാനയുടെ ആശിര്‍വാദം ഫാ. സൈമൺ പുല്ലാട്ട്. വികാരി ഫാ. തോമസ് ആദോപ്പിള്ളിൽ, അസി. വികാരി ഫാ. സിജോ ആല്‍പ്പാറയിൽ, പ്രസുദേന്തിമാരായ ജേക്കബ് സ്റ്റീഫൻ പുളിമൂട്ടിൽ, സ്റ്റീവ് സ്റ്റീഫൻ പുളിമൂട്ടിൽ, കൈക്കാരന്മാരായ ജോർജ് മളിയേക്കൽ, റോയി പുത്തൻപറമ്പിൽ, പാരിഷ് കൗൺസിൽ അംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിലാണ് തിരുനാൾ ക്രമീകരണങ്ങൾ ഒരുക്കിയിരിക്കുന്നത്.





