കോട്ടയം : നീറ്റ് ചോദ്യ പേപ്പർ ചോർച്ചയിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രാജി വെക്കുക. സോനം വാങ്ചുക്കിന് ഐക്യദാർഢ്യം എന്നീ മുദ്രാവാക്യമുയത്തി കെ.എസ്.ടി.എ.യുടെ നേതൃത്വത്തിൽ കോട്ടയത്ത് ഐക്യദാർഢ്യസദസ്സ് സംഘടിപ്പിച്ചു.
ഡെൽഹിയിൽ വിദ്യാർത്ഥികൾക്കും യുവാക്കൾക്കും എതിരെയുള്ള ലാത്തിചാർജിൽ കെ.എസ്.ടി.എ പ്രതിഷേധിച്ചു. തിരുനക്കരയിൽ നടന്ന സദസ്സ് കെ.എസ്.ടി.എ സംസ്ഥാന വൈസ് പ്രസിഡന്റ് കെ.വി അനീഷ് ലാൽ ഉദ്ഘാടനം ചെയ്തു.
സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കെ.ജെ പ്രസാദ് , സംസ്ഥാന കമ്മറ്റിയംഗം വി.കെ ഷിബു ,ജില്ലാ സെക്രട്ടറി ടി.രാജേഷ്, പ്രസിഡന്റ് ജാസ്മിൻ .പി.എ . ജില്ലാ ട്രഷറർ ബിറ്റു പി ജേക്കബ് , ഭാരവാഹികളായ പ്രവീൺ പി.ആർ, കെ. രാജ്കുമാർ , റീമ വി കുരുവിള, ആർ ധർമ്മ കീർത്തി, അനീഷ് ഐസക്ക്, പി.ബിന്ദു എന്നിവർ സംസാരിച്ചു.






