കോട്ടയം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മൂന്നാം ചരമവാർഷിക ദിനമായ ഇന്ന് കോട്ടയം ജില്ലയിൽ കെഎസ്എസ്പിഎ കോട്ടയം നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും സംഘടിപ്പിച്ചു.
കോട്ടയം എൻജിഒ അസോസിയേഷൻ ഹാളിൽ നടന്ന അനുസ്മരണ സമ്മേളനത്തിൽ കെഎസ്എസ്പിഎ നിയോജക മണ്ഡലം പ്രസിഡന്റ് ജോസ്കുഞ്ഞ് പി.ജെ അധ്യക്ഷനായി. സെക്രട്ടറി മുഹമ്മദ് അൻസാരി പി.എസ് സ്വാഗതം ആശംസിച്ചു. കെ.ജി. കൃഷ്ണൻകുട്ടി സമ്മേളനം ഉദ്ഘാടനം ചെയ്തു.
തുടർന്ന് എൻ.കെ. രാമചന്ദ്രൻ, സക്കറിയ എം.കെ., കെൻസൺ എസ്., എം.എം. പ്രസാദ്, എം.ജി. മണി, അബ്ദുൽ കലാം, എബ്രഹാം ഐസക് എന്നിവർ അനുസ്മരണ പ്രഭാഷണങ്ങൾ നടത്തി. ഉമ്മൻ ചാണ്ടിയുടെ പൊതുജീവിതവും ജനസേവനവും അനുസ്മരിച്ചുകൊണ്ടാണ് ചടങ്ങ് നടന്നത്. ചടങ്ങിൽ കെഎസ്എസ്പിഎയുടെ ഭാരവാഹികളും അംഗങ്ങളും പങ്കെടുത്തു.






