മണർകാട് : മണർകാട് സെന്റ് മേരീസ് ആശുപത്രി വളവിൽ കേരളാ സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ ( KSSPA )മണർകാട് യൂണിറ്റിന്റെ ആഭിമുഖൃത്തിൽ മിറർ സ്ഥാപിച്ചു. മിററിന്റെ ഉദ്ഘാടനം ഇന്ന് (30.09.2026) രാവിലെ 8 മണിക്ക് St.Mary's HSS Principal സെറ്റ് മേരീസ് എച്ച് എന്ന് എസ് പ്രിൻസിപ്പൽ ബെന്നി നിർവഹിച്ചു.
തദവസരത്തിൽ മണർകാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റും KSSPA അംഗവുമായ ജെസി ഫിലിപ്പ്, യൂണിറ്റ് പ്രസിഡന്റ് ഇ.എ.തോമസ്, ട്രഷറർ പി.കെ. ഏബ്രഹാം, കമ്മിറ്റി അംഗങ്ങളായ സാലിമോൾ ടി.എം, ഷേർളി മാത്യു, ലൈസമ്മ ആന്റണി, ഷിബു പി.മാണി, ഏലിയാമ്മ ഫിലിപ്പ്, ജേക്കബ് വർഗീസ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു






