വൈക്കം: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ തലയാഴം മണ്ഡലം 42ാമത് വാർഷിക സമ്മേളനം നടത്തി. തലയാഴം ആലത്തൂർ നൊടിയപ്പള്ളി എസ് എൻ ഡി പി ഹാളിൽ നടന്ന സമ്മേളനം കെ.ബിനിമോൻ എം എൽഎ ഉദ്ഘാടനം ചെയ്തു.ഭരിക്കുന്ന പാർട്ടി ഏതെന്ന് നോക്കാതെ ജീവനക്കാരുടെ അവകാശങ്ങൾക്കും ആനുകൂല്യങ്ങൾക്കുമായി പോരാടുന്ന സംഘടനയാണ് കെ എസ് എസ്പിഎയെന്ന് കെ.ബിനിമോൻ എം എൽ എ അഭിപ്രായപ്പെട്ടു. യൂണിറ്റ് പ്രസിഡൻ്റ് ടി.ജെ. ബോബൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ടി.സി.ദേവദാസ് റിപ്പോർട്ടും ട്രഷറർ പി. എം. സേവ്യർ കണക്ക് അവതരിപ്പിച്ചു. യോഗത്തിൽ കെ. ബിനിമോൻ എംഎൽ എ യെ ആദരിച്ചു. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ പി.കെ.മണിലാൽ, ഇ.എൻ.ഹർഷകുമാർ, ഗിരിജനായർ, കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് വി.പോപ്പി, കെ എസ് എസ് പി എ ജില്ലാ സെക്രട്ടറി എം.കെ.രാമചന്ദ്രൻ , സംസ്ഥാന കൗൺസിൽ അംഗങ്ങളായ പി.വി. സുരേന്ദ്രൻ , ഇടവട്ടം ജയകുമാർ, ലീല അക്കരപ്പാടം, സി. സുരേഷ് കുമാർ, ബി.എ. പ്രദീപ്കുമാർ, സി. അജയകുമാർ, കെ. എൻ. സരസ്വതിയമ്മ, സി.ഉത്തമൻ , കെ.കെ. മുരളീധരൻ തുടങ്ങിയവർ പ്രസംഗിച്ചു.






