തിരുവനന്തപുരം: കെഎസ് ആർ ടി സി സ്വിഫ്റ്റില്‍ വീണ്ടും ഒഴിവ്.
ഫ്രണ്ട് ഓഫീസ് മാനേജർ കം മള്‍ട്ടി ടാസ്കിംഗ് ടെക്കിക്കല്‍ സൂപ്പർവൈസർ, ഹൗസ് കീപ്പിംഗ് സ്റ്റാഫ്, സുരക്ഷാ ജീവനക്കാർ എന്നീ ഒഴിവുകളിലേക്കാണ് നിയമനം നടക്കുന്നത്.
സ്വിഫ്റ്റ് ലിമിറ്റഡിന്റെ തിരുവനന്തപുരം ആനയറയിലുള്ള ടെർമിനലിലേക്കുള്ള കരാർ നിയമനമാണ്. യോഗ്യത, ആർക്കൊക്കെ അപേക്ഷിക്കാം തുടങ്ങിയ വിശദാംശങ്ങള്‍ അറിയാം
ഫ്രണ്ട് ഓഫീസ് മാനേജർ കം മള്‍ട്ടി ടാസ്കിംഗ് ടെക്ക്നിക്കല്‍ സൂപ്പർവൈസർ
പ്ലസ്ടു അല്ലെങ്കില്‍ ഐഐടി അല്ലെങ്കില്‍ തത്തുല്യ യോഗ്യത. മൈക്രോസോഫ്റ്റ് ഓഫീസില്‍ പ്രാവീണ്യം വേണം. കുറഞ്ഞത് 15 വർഷത്തെ പ്രവൃത്തി പരിചയം ആവശ്യമാണ്. കമ്പനിയുടെ വിവിധ പ്രവർത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി ഓഫീസ് പ്രവൃത്തി സമയത്തിന് പുറമേ ജോലി ചെയ്യുന്നതിനും
സ്വിഫ്റ്റ് ബസ്സുകള്‍ വിന്യസിച്ചിരിക്കുന്ന കെ.എസ്.ആർ.ടി.സിയുടെ യൂണിറ്റുകളില്‍ യാത്ര ചെയ്യാനും സന്നദ്ധനായിരിക്കണം. 21-55 ആണ് പ്രായപരിധി.
ഹൗസ് കീപ്പിംഗ് സ്റ്റാഫ്
ഒരു ഒഴിവ്. ഏഴാം ക്ലാസ്സ് പാസ്സായിരിക്കണം. മലയാള ഭാഷാ പരിജ്ഞാനം ഉണ്ടായിരിക്കണം. അടിസ്ഥാനപരമായ ദൈനംദിന ശുചീകരണ ജോലികള്‍ നിർവഹിക്കാനുള്ള ശാരീരിക ക്ഷമതയും ഉദ്യോഗാർത്ഥികള്‍ക്ക് ആവശ്യമാണ്. പ്രായപരിധി 21-55 വയസ് വരെ.
സുരക്ഷാ ജീവനക്കാർ
3 ഒഴിവുകളാണ് ഉള്ളത്. 7-ാം ക്ലാസ്സ് പാസ്സായിരിക്കണം പുരുഷന്മാർക്കാണ് അപേക്ഷിക്കാനാകുക. എഴുതുവാനും വായിക്കാനും അറിവുണ്ടായിരിക്കണം. വിമുക്തഭടൻ/ബി.എസ്.എഫ്/ സി.ആർ.പി.എഫ് തുടങ്ങിയ സൈനിക /അർദ്ധസൈനിക സേവന പരിചയം ഉള്ളവർക്ക് മുൻഗണന ഉണ്ടായിരിക്കും. പ്രവൃത്തി പരിചയം അഭികാമ്യം. പ്രായപരിധി 21-55 വയസ് വരെ.
അപേക്ഷിക്കാനുള്ള അവസാന തീയതി നവംബർ 2 ആണ്. അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം, വയസ് എന്നിവ തെളിയിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകള്‍, പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ ചേർത്താണ് അപേക്ഷിക്കേണ്ടത്. www.cmd.kerala.gov.in എന്ന വെബ്സൈറ്റില്‍ ഓണ്‍ലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. ഓണ്‍ലൈൻ മുഖേന അല്ലാതെ സമർപ്പിക്കുന്ന അപേക്ഷകള്‍ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ലെന്ന് അധികൃതർ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് https://cmd.kerala.gov.in/wp-content/uploads/2026/10/FINAL-NOTIFICATION_K-SWIFT.pdf






