കോട്ടയം: കോട്ടയം ജില്ലയിൽ നാളെ (21/08/2026) പാമ്പാടി, മീനടം, തീക്കോയി, അയർക്കുന്നം, പള്ളിക്കത്തോട്, കുറച്ചി, പാലാ, ചങ്ങനാശ്ശേരി, ഈരാറ്റുപേട്ട, അതിരമ്പുഴ, പുതുപ്പള്ളി തുടങ്ങിയ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ
പാമ്പാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ചെറുവള്ളിക്കാവ്, കുറ്റിക്കൽ ചർച്ച്, കുറ്റിക്കൽ കണ്ടം , മഞ്ഞാടി അമ്പലം ട്രാൻസ്ഫോർമർ ഭാഗങ്ങളിൽ നാളെ രാവിലെ 9 മുതൽ വൈകുന്നേരം 5 വരെ വൈദ്യുതി മുടങ്ങുന്നതാണ്.
മീനടം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മാവേലി,മീനടം വെസ്റ്റ് ട്രാൻസ്ഫോർമറുകളിൽ tree cutting ഉള്ളതിനാൽ നാളെ രാവിലെ 9:30 മണിമുതൽ ഉച്ചക്കുശേഷം 3 മണിവരെ വൈദ്യുതി മുടങ്ങുന്നതാണ്.
തീക്കോയി ഇലക്ടറിക്കൽ സെക്ഷൻ പരിധിയിൽ HTടച്ചിംഗ് പണി നടക്കുന്നതിനാൽ കാരിക്കാട് ടോപ്പ് സ്പൈസ് ഗാർഡൻ വെള്ളികുളം മാർമല ഒറ്റയിട്ടി എന്നീ ട്രാൻസ്ഫോർമറുകളുടെ കീഴിൽ രാവിലെ 8 മണി മുതൽ വൈകിട്ട് 5 മണി വരെ ഭാഗികമായി വൈദ്യംതി മുടങ്ങുന്നതാണ്
അയർക്കുന്നം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ HT ടച്ചിങ് ക്ലിയറൻസ് വർക്ക് നടക്കുന്നതിനാൽ പറമ്പുകര, മറവത്തുചിറ, മേത്താപറമ്പ്, പാറേവളവ്, ചാരാത്തുപടി, കല്ലിട്ടുനട എന്നീ ട്രാൻസ്ഫോർമറുകളുടെ കീഴിൽ ഉള്ള ഭാഗങ്ങളിൽ നാളെ രാവിലെ 9:00am മുതൽ 05:00pm വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്
പള്ളിക്കത്തോട് :- നാളെ പകൽ 9.00 മുതൽ 5.00 വരെ കയ്യൂരി ഒന്നാം മൈൽ, കാക്കത്തോട്, അരുവിക്കുഴി, നെയ്യാറ്റുശ്ശേരി ഭാഗങ്ങളിൽ വൈദ്യുതി മുടങ്ങും.
കുറിച്ചി സെക്ഷനിൽ നാളെ വെള്ളിയാഴ്ച രാവിലെ 8മുതൽ 5pm വരെ ചകിരി, വില്ലേജ്, കാവിൽ താഴെ ട്രാൻസ്ഫോർമർ പരിധിയിൽ വൈദ്യുതി മുടങ്ങും
പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ LT ABC വർക്ക് നടക്കുന്നതിനാൽ കൂട്ടിയാനി റോഡ് ട്രാൻസ്ഫോർമർ പരിധിയിൽ നാളെ രാവിലെ 9.00 മുതൽ വൈകിട്ട് 5.00 വരെ വൈദ്യുതി മുടങ്ങും
നാളെ ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ,
● വാഴപ്പള്ളി അമ്പലം
● കോയിപ്പുറം സ്കൂൾ
● ആണ്ടവൻ
● കൽക്കുളത്തുകാവ്
● ചങ്ങഴിമുറ്റം
● കുറ്റിശ്ശേരിക്കടവ്
● കുട്ടൻപേരൂർ
എന്നീ ട്രാൻസ്ഫോമറുകളുടെ പരിധിയിൽ നാളെ രാവിലെ 9 മണി മുതൽ വൈകിട്ട് 5.30 മണി വരെ വൈദ്യുതി മുടങ്ങും.
തെങ്ങണ ഇലക്ട്രിക്കൽ സെക്ഷന് കീഴിലുളള അഴകാത്തുപടി ട്രാൻസ്ഫോമർ പരിധിയിൽ നാളെ ഭാഗികമായി വൈദ്യുതി മുടങ്ങും
ഈരാറ്റുപേട്ടാ ഇലക്ട്രിക്കൽ സെക്ഷനിൽ നാളെ വെയിൽ കാണാപ്പാറ ട്രാൻസ്ഫോർമറിൽ മെയിൻ്റനൻസ് വർക്ക് ഉള്ളതിനാൽ ഈ ട്രാൻസ്ഫോർമറിൻ ൻ്റെ പരിധിയിൽ വരുന്ന ഭാഗങ്ങളിൽ രാവിലെ 8 മണി മുതൽ 12 മണി വരെ വൈദ്യുതി മുടങ്ങുന്നതായിരിക്കും
അതിരമ്പുഴ ഇലക്ട്രിക്കൽ സെക്ഷന് കീഴിലുളള ഷാപ്പുംപാടി, ജോയീസ് ട്രാൻസ്ഫോമർ പരിധിയിൽ നാളെ HT ലൈൻ വർക്ക് നടക്കുന്നതിനാൽ 10.00 AM TO 5.00 PM വൈദ്യുതി മുടങ്ങും
പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ചൂരക്കുറ്റി ട്രാൻസ്ഫോർമറിൽ നാളെ രാവിലെ 9:30 മുതൽ വൈകിട്ട് 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതായിരിക്കും






