കോട്ടയം: കോട്ടയം ജില്ലയിൽ നാളെ(07.11.26)മണർകാട്,നാട്ടകം,കുറിച്ചി,പാമ്പാടി തുടങ്ങിയ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ
മണർകാട് ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന കാലായിപ്പടി, .കോളേജ് ട്രാൻസ്ഫോമറുകളിൽ രാവിലെ 10 മുതൽ 1 മണി വരെ വൈദ്യുതി മുടങ്ങും.
നാട്ടകം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന ദാമോദരൻ പടി, നാൽക്കവല എന്നീ ട്രാൻസ്ഫോർമറുകളുടെ കീഴിൽ രാവിലെ 9:30 മുതൽ ഉച്ചയ്ക്ക് 3:30 വരെ ഭാഗികം ആയി വൈദ്യുതി മുടങ്ങും.
കുറിച്ചി സെക്ഷനിൽ രാവിലെ 9.00 മുതൽ 5pm വരെ ബദനി, കനകക്കുന്ന്, സാന്ത്വനം, മുട്ടത്തുപടി, ടാഗോർ, കൂനന്താനം, പുറക്കടവ്, മാമുക്കപ്പടി എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ വൈദ്യുതി മുടങ്ങും.
പാമ്പാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കുന്നേപാലം , ഓർവയൽ, പൂതകുഴി , കന്നുവെട്ടി, മുളക്കുന്ന്, കിഴക്കേപ്പടി, ചേന്നമ്പള്ളി, നന്മല, പുതുവയൽ, മണ്ണാത്തിപ്പാറ, കുമ്പന്തനം ട്രാൻസ്ഫോർമർ പരിധിയിൽ വരുന്ന ഭാഗങ്ങളിൽ രാവിലെ 9 മുതൽ വൈകുന്നേരം 5 30 പി എം വരെ വൈദ്യുതി മുടങ്ങുന്നതാണ്.






