കോട്ടയം: സംസ്ഥാനത്തെ വിവിധ ഇടങ്ങളിൽ ശക്തമായ മഴ തുടരുന്നു. കനത്ത മഴയെ തുടർന്ന് കോട്ടയം ജില്ലയിലെ മീനച്ചില്‍ താലൂക്കിലെ വിവിധ ഭാഗങ്ങളില്‍ വെള്ളപ്പൊക്കം ഉണ്ടായി.
ഈരാറ്റുപേട്ട, പൂഞ്ഞാർ, തീക്കോയി, ഭരണങ്ങാനം പ്രദേശങ്ങളിലെല്ലാം 2018 ന് സമാനമായിട്ടുള്ള വെള്ളപ്പൊക്കമാണെന്ന് റിപ്പോർട്ടുകള്‍.
പാലാ നഗരത്തിലേക്ക് വെള്ളം കയറിയിട്ടില്ലെങ്കിലും വെള്ളകയറ്റമുണ്ടെന്നാണ് നിലവിലെ റിപ്പോർട്ട്.
ഇടമറ്റം- ഈരാറ്റുപേട്ട റോഡുകള്‍ വെള്ളത്തില്‍ മുങ്ങിയിരിക്കുകയാണ്. ഇടമറ്റം - വളഞ്ഞങ്ങാനം പ്രദേശങ്ങളിലും വെള്ള കയറ്റം റിപ്പോർട്ട് ചെയ്തു. സമീപകാലത്ത് ഉണ്ടായിട്ടില്ല തരത്തിലുള്ള വെള്ളപ്പൊക്കമാണ് ഈ പ്രദേശങ്ങളില്‍ ഉണ്ടായിരിക്കുന്നത്. പാലയിലും വെള്ളം ഉയരുമെന്നാണ് റിപ്പോർട്ടുകള്‍.
അതേസമയം, കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ കോട്ടയം ജില്ലയില്‍ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിനായി താലൂക്ക് ആസ്ഥാനങ്ങളില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്ട്രോള് റുമുകള്‍ തുറന്നു.
ജില്ലാ കണ്ട്രോള് റൂം,
കളക്ടറേറ്റ് -94465 62236
താലൂക്ക് കണ്ട്രോള് റൂമുകള്‍
കോട്ടയം- 85479 85727
ചങ്ങനാശേരി- 9496014587
മീനച്ചില്‍-9496686325
കാഞ്ഞിരപ്പള്ളി-9495265800
വൈക്കം- 9496174871






