ഗാന്ധിനഗർ: കോട്ടയം മെഡിക്കല്‍ കോളജില്‍ അപൂർവ ശസ്ത്രക്രിയ.
18.3 കിലോഗ്രാം ഭാരവും 48 സെന്റിമീറ്റർ വലുപ്പവുമുള്ള റിട്രോ പെരിട്ടോണിയല്‍ സാർക്കോമ വിഭാഗത്തില്‍പ്പെടുന്ന ട്യൂമർ ആണ് കോട്ടയം മെഡിക്കല്‍ കോളജില്‍ സർജിക്കല്‍ ഓങ്കോളജി വിഭാഗത്തില്‍ ശസ്ത്രക്രിയ ചെയ്ത് നീക്കം ചെയ്തത്.
അമിതമായി വയർ വീങ്ങുന്നതിന് ചികിത്സ തേടിയ കോട്ടയം ജില്ലയില്‍ നിന്നുള്ള 57 കാരനാണ് പരിശോധനയില്‍ ട്യൂമർ കണ്ടെത്തിയത്. വൻകുടലിന്റെ ഒരു ഭാഗവും ഒരു കിഡ്നിയും ട്യൂമറിന് അകത്തായതിനാല്‍ നീക്കം ചെയ്തു.
രോഗി ഒരാഴ്ചത്തെ ആശുപത്രി വാസത്തിനുശേഷം ഡിസ്ചാർജ് ആയി.
സർജിക്കല്‍ ഓങ്കോളജി വിഭാഗം ഡോ. ടി.വി. മുരളി, ഡോ. അഭിലാഷ് ആന്റണി, ഡോ. അനു എൻ. ജോസഫ്, ഡോ. അഞ്ജു രാജ് എന്നിവരും അനസ്തേഷ്യ വിഭാഗം ഡോ. അനില്‍കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ശസ്ത്രക്രിയ നടത്തിയത്.






