കോട്ടയം : കോട്ടയം ജില്ലയിൽ അതി തീവ്ര മഴയ്ക്ക് സാധ്യതയുളളതിനാൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഇന്ന്(ഓഗസ്റ്റ് 1, ശനി) റെഡ് അലർട്ട് പ്രഖ്യാപിച്ചു. ജില്ലാ കളക്ടർ ചേതൻകുമാർ മീണയാണ് ഇക്കാര്യം അറിയിച്ചത്.
ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതി തീവ്ര മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 204.4 മില്ലിമീറ്ററിനു മുകളിൽ മഴ ലഭിക്കുമെന്നാണ് അതി തീവ്ര മഴ എന്നതു കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് ഉദ്ദേശിക്കുന്നത്.
അതേസമയം ജില്ലയിൽ മഴക്കെടുതി രൂക്ഷമാണ്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വെള്ളം കയറിയിട്ടുണ്ട്. ഉരുൾപൊട്ടലിൽ രണ്ട് പേർക്കാണ് കോട്ടയം ജില്ലയിൽ ജീവൻ നഷ്ടമായത്.






