കോട്ടയം : കോട്ടയം ജില്ലയിൽ നാളെ(29/10/26) പള്ളിക്കത്തോട്, മീനടം, നാട്ടകം, രാമപുരം തുടങ്ങിയ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ
പള്ളിക്കത്തോട് ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന പള്ളിക്കത്തോട് മാർക്കറ്റ്, കയൂരി പമ്പ്, അമ്പലത്തുകുന്നു, വഞ്ചിപാറ, ആലുങ്കൽ തകിടി,ചലോലികുളം, ചലോലി ടവർ, മേഴ്സി, പൂർണിമ എന്നീ ട്രാൻസ്ഫോമറുകളിൽ നാളെ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
മീനടം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കല്ലടപടി,പരിയാരം,തോംസൺ ബിസ്ക്കറ്റ് എന്നീ ട്രാൻസ്ഫോർമറുകളിൽ എച്ച്ടി ടച്ചിങ് ക്ലിയറൻസ് വർക്ക് ഉള്ളതിനാൽ നാളെ രാവിലെ 9:30 മണിമുതൽ വൈകുന്നേരം 5 മണിവരെ വൈദ്യുതി മുടങ്ങുന്നതാണ്.
മീനടം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ രാജമറ്റം,വട്ടോലി,നെടുമറ്റം,മാടത്താണി എന്നീ ട്രാൻസ്ഫോർമറുകൾ വരുന്ന ഭാഗത്തു റോഡിന്റെ ടാറിങ് പണികൾ നടക്കുന്നതിനാൽ, വലിയ വാഹനങ്ങളാണ് അവിടെ സാധനങ്ങൾ കൊണ്ടുവരുന്നതും,ഇറക്കുന്നതും.ആയതിനാൽ അവിടെയുള്ള ഇലക്ട്രിക് കമ്പിയിൽ തട്ടാൻ സാധ്യതയുണ്ട്. സുരക്ഷയുടെ ഭാഗമായി പിഡബ്ള്യുഡി എഇയുടെ അഭ്യർത്ഥനപ്രകാര്യം സപ്ലൈ ഓഫ് ആക്കുന്നതാണ്. നാളെ രാവിലെ 8 മണിമുതൽ വൈകുന്നേരം 5 മണിവരെ വൈദ്യുതി മുടങ്ങുന്നതാണ്.
രാമപുരം ഇലക്ട്രിക്കൽ സെക്ഷന്റെ കീഴിൽ നാളെ രാവിലെ 9:00 AM മുതൽ 01:00 PM വരെ അല്ലപ്പാറ, നടയത്ത്, നെല്ലിയാനി, പേണ്ടാനംവയൽ, പോലീസ് സ്റ്റേഷൻ എന്നീ ട്രാൻസ്ഫോർമറുകളുടെ കീഴിൽ വൈദ്യുതി മുടങ്ങും.
നാട്ടകം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മുട്ടം, കളത്തിൽകടവ്, മലമേൽകാവ്, നാല്കവല, പാറക്കൽകടവ്, നാനോടെക് എന്നീ ട്രാൻസ്ഫോമറുകളുടെ പരിധിയിൽ വരുന്ന ഭാഗങ്ങളിൽ നാളെ രാവിലെ 9:30 മുതൽ വൈകിട്ട് 5:30 വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്.
മണർകാട് ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന കോട്ടമുറി, ജെഎപി നമ്പർ 1 ട്രാൻസ്ഫോമറുകളിൽ രാവിലെ 9.30 മുതൽ 3.30 വരെയും കുറ്റിയേകുന്ന് ട്രാൻസ്ഫോമറിൽ ഭാഗികമായും നാളെ വൈദ്യുതി മുടങ്ങും.
കോട്ടയം ഈസ്റ്റ് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കഞ്ഞിക്കുഴി, ഓറെസ്റ് ചർച്, തോമാച്ചാൻപടി, ഒരപ്പാങ്കുഴി , മാങ്ങാനം, മൗണ്ട് വാർത്ത, മടുക്കാനി, വെട്ടൂർ ജംഗ്ഷൻ, ബാറ്റ, സബ്സ്റ്റേഷൻ, നാരായണദേവ്, ഈസ്റ്റ് പോലീസ് സ്റ്റേഷൻ, ശവക്കോട്ട, ലൂർദ്, പൈപ്പ് ആൻഡ് പൈപ്പ്, ഓംകാരേശ്വരം, ബോംബെ പ്ലാസ്റ്റ് , അശ്വതിപുരം ഭാഗങ്ങളിൽ നാളെ 8:00 AM മുതൽ 5:00PM വരെ ഭാഗകമായി വൈദ്യുതി മുടങ്ങും.
പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ എൽടി എബിസി വർക്ക് നടക്കുന്നതിനാൽ ശ്രീകുറുംബക്കാവ്, പാലക്കാട്ട് മല ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ നാളെ രാവിലെ 8.30 മുതൽ വൈകിട്ട് 5.00 വരെ വൈദ്യുതി മുടങ്ങും.
പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ചൂരകുറ്റി, അമല, ആൻസ് ബോർമ, വാഴത്തറ, പെരുംകാവ്, കുറ്റിക്കാട്ടുപടി, കല്ലുകാട്,കല്ലുകാട് കുരിശടി, കനാൽ വില്ല, തലപ്പാടി,സെന്റ് ജൂഡ് സ്കൂള്,എസ് എം ഇ കോളേജ്, വികാസ്, ബെസ്റ്റ് ഫുഡ്, കീചാൽ, എസ് എം ഇ ഫാർമസി എന്നീ ഭാഗങ്ങളിൽ നാളെ രാവിലെ 9:30 മുതൽ വൈകിട്ട് 5:30 വരെ വൈദ്യുതി മുടങ്ങുന്നതാണ്.
കുറിച്ചി സെക്ഷനിൽ നാളെ രാവിലെ 9 മുതൽ 5 വരെ മാത്തൻ കുന്ന് ട്രാൻസ്ഫോർമർ പരിധിയിൽ വൈദ്യുതി മുടങ്ങും മന്ദിരം, സെൽവൻ, കുട്ടനാട്, അഞ്ചൽകുറ്റി, ചെറുവേലിപ്പടി, മിഷൻപള്ളി, മിഷൻപള്ളി ടവർ എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ ഭാഗികമായും വൈദ്യുതി മുടങ്ങും.
ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ നാളെ എച്ച്ടി/എൽടി കേബിൾ വർക്ക് ഉള്ളതിനാൽ മാന്നാർ ട്രാൻസ്ഫോർമർ പരിധിയിൽ വരുന്ന മാർക്കറ്റ് ഭാഗങ്ങളിൽ 9.30 am മുതൽ 5.30pm വരെയും വൈദ്യുതി മുടങ്ങുന്നതാണ്.
അതിരമ്പുഴ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ഇരുവേലിക്കൽ, സൗപർണിക അപ്പാർട്മെന്റ്, കാപ്പൂച്ചിൻ, കോട്ടമുറി,മറ്റം കവല, കുറ്റിയകവല, പൂഴിക്കാനാടഎന്നീ ഭാഗങ്ങളിൽ നാളെ രാവിലെ 9:30 മുതൽ വൈകിട്ട് 5:30 വരെ എച്ച്ടി ടച്ചിങ് വർക്ക് നടക്കുന്നതിനാൽ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്.
പാമ്പാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പരുതലമറ്റം, വെണ്ണിമല അമ്പലം, വെണ്ണിമല ഗുഹ, വെണ്ണിമല നൊങ്ങൽ, കന്നുകുഴി ഭാഗങ്ങളിൽ നാളെ രാവിലെ 9.00 മുതൽ വൈകിട്ട് 5.00 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്.
ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ നാളെ എച്ച്ടി ലൈനിലേക്ക് അപകടകാരമായി നിൽക്കുന്ന ആഞ്ഞിലി മരം മുറിച്ചുമാറ്റുന്നതിനായി ഇരുമപ്ര ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 8-30 മുതൽ 1 മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്.






