കോട്ടയം : ജില്ലയിലെ ദേശീയ പാതയോരങ്ങളിലെയും പിഡബ്ല്യൂഡി റോഡരികുകളിലെയും കാട് തെളിക്കുവാൻ ഉടൻ നടപടി ഉണ്ടാകുമെന്ന് എംപിയുടെയും ജില്ലാ കളക്ടറുടെയും ഉറപ്പ്.
ജൽ ജീവൻ മിഷൻ പദ്ധതി പ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുത്തുവാൻ കോട്ടയം ജില്ലാ പഞ്ചായത്ത് പ്ലാനിംഗ് ഹാളിൽ ചേർന്ന യോഗത്തിലാണ് അധികൃതർ പാതയോരങ്ങളിലെ കാട് തെളിക്കുമെന്ന് ഉറപ്പ് നൽകിയത്.
യോഗത്തിൽ പാമ്പാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സിജു കെ ഐസക്ക് അടുത്തിടെ പാമ്പാടി പതിമൂന്നാം മൈലിൽ രണ്ട് യുവതികൾ റോഡപകടത്തിൽ മരണപ്പെട്ട വിവരം ശ്രദ്ധയിൽപ്പെടുത്തി. അതിന് പിന്നാലെയാണ് ഇരുവരും ഈ ഉറപ്പ് നൽകിയത്.






